സുക്കർബർഗിന്റെ വീട് നിർമ്മാണം പ്രദേശവാസികൾക്ക് ശല്യമാകുന്നു

ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന്റെ വീട് നിർമ്മാണം പ്രദേശവാസികൾക്ക് ശല്യമാകുന്നു. 1920-ൽ പണിത പഴയവീടാണ് സുക്കർബർഗ് രണ്ട് വർഷം മുൻപ് വാങ്ങിയത്. സാൻഫ്രാൻസിസ്കോയിലെ ഡോളസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ പൊളിച്ചുപണികൾ ആരംഭിച്ചിട്ട് മാസങ്ങളായെന്നും അതിന്റെ ബഹളം കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.
 | 

സുക്കർബർഗിന്റെ വീട് നിർമ്മാണം പ്രദേശവാസികൾക്ക് ശല്യമാകുന്നു

കാലിഫോർണിയ: ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗിന്റെ വീട് നിർമ്മാണം പ്രദേശവാസികൾക്ക് ശല്യമാകുന്നു. 1920-ൽ പണിത പഴയവീടാണ് സുക്കർബർഗ് രണ്ട് വർഷം മുൻപ് വാങ്ങിയത്. സാൻഫ്രാൻസിസ്‌കോയിലെ ഡോളസ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ പൊളിച്ചുപണികൾ ആരംഭിച്ചിട്ട് മാസങ്ങളായെന്നും അതിന്റെ ബഹളം കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്ത് എപ്പോഴും വാഹനങ്ങൾ വന്ന് പോകുന്നതിന്റെ ബഹളം അസഹ്യമാണെന്നും നാട്ടുകാർ പറഞ്ഞതായി സാൻ ഫ്രാൻസിസ്‌കോ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്യുന്നു.

ഫേസ്ബുക്കിന്റെ സിലിക്കൺ വാലി ഓഫീസിനോടു ചേർന്നാണ് സുക്കർബർഗ് പത്തു മില്യൺ ഡോളർ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന വീട് നിർമ്മിക്കുന്നത്. അവധി ദിവസങ്ങളിലും മറ്റുമായി 24 മണിക്കൂറും പൊളിച്ച് പണികൾ നടക്കുന്നുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ആറു കിടപ്പുമുറികളുള്ള ആഡംബര വീടിൽ മീഡിയ റൂം, വൈൻ റൂം, ബാർ, ഹെലിപാഡ് തുടങ്ങിയവയുടെ നിർമ്മാണവും നടക്കുന്നു. വീടിന്റെ നിർമ്മാണ സാമഗ്രികൾ റോഡരികിൽ ഇടുന്നത് കൊണ്ട് തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നും അയൽവാസികളിലൊരാൾ പറയുന്നു. ജില്ലാ സൂപ്പർവൈസറോട് ഇതിനെ പറ്റി പരാതി പറഞ്ഞെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.

മേഖലയിൽ സുക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള വേറെ ഒൻപതോളം സൈറ്റുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തനായ സെർഗിയോ പറഞ്ഞു. ലോകത്തെ നാലാമത്തെ ധനികനായ വ്യവസായിയാണ് ഫേസ്ബുക്ക് സി.ഇ.ഒ ആയ മാർക്ക് സുക്കർബർഗ്.