14 സിംഹങ്ങളെ തോൽപ്പിച്ച ആനക്കുട്ടി

സിംഹങ്ങളുടെ കൂട്ടം ചേർന്നുള്ള ആക്രമണത്തെ പ്രതിരോധിച്ച ഒരു ആഫ്രിക്കൻ ആനക്കുട്ടിയാണ് ഇപ്പോൾ ലോകമെങ്ങും സോഷ്യൽ മീഡിയയിൽ താരം. ഒന്നും രണ്ടും സിംഹങ്ങളായിരുന്നില്ല ആനക്കുട്ടിയെ ആക്രമിച്ചത്. മൊത്തം 14 പെൺസിംഹങ്ങൾ. വളഞ്ഞുവച്ചുള്ള ഇത്തരം ആക്രമണങ്ങളിൽ നിന്നും മൃഗങ്ങൾ രക്ഷപെടുന്നത് പതിവുള്ളതല്ല.
 | 

സാബിയയിലെ നോർമ്മൻ കർ സഫാരി പാർക്കിലായിരുന്നു സംഭവം. ധാരാളം വന്യമൃഗങ്ങളുള്ള ഇവിടെ സഫാരിക്കെത്തിയ ഒരു സംഘം ടൂറിസ്റ്റുകളുടെ മുന്നിലായിരുന്നു സംഭവം. അവർ അത് ചിത്രീകരിക്കുകയും ചെയ്തു.

പുറത്ത് കയറിയ സിംഹത്തെ കുടഞ്ഞെറിഞ്ഞും പിന്നിൽ പിടികൂടിയതിനെ തൊഴിച്ച് തെറുപ്പിച്ചുമായിരുന്നു ആനക്കുട്ടിയുടെ പ്രകടനം. സിംഹങ്ങളുടെ പിടിയിൽ നിന്നും രക്ഷപെട്ട അവന് ടൂറിസ്റ്റുകൾ ഒരു പേരും നൽകി. ഹെർക്കുലീസ്.

ഹെർക്കൂലീസിന്റെ ജീവൻമരണ പോരാട്ടത്തിന്റെ ദൃശ്യം അഞ്ച് ദിവസം കൊണ്ട് ഇരുപത് ലക്ഷം പേരാണ് കണ്ടത്. ആ വീഡിയാ താഴെ കാണാം.