‘സെക്‌സ് വർക്കർ ഓഫ് ദി ഇയറായി’ തെരഞ്ഞെടുക്കപ്പെട്ട ലൈംഗികത്തൊഴിലാളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

2013-ലെ സെക്സ് വർക്കർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ലൈംഗികത്തൊഴിലാളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടണിൽ നടക്കുന്ന പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് 34-കാരിയായ ഡോമിനാട്രിക്സ് ഷാർലെറ്റ് റോസ് തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള സ്ഥാനാർത്ഥി പത്രികയും ഷാർലെറ്റ് സമർപ്പിച്ചു കഴിഞ്ഞു.
 | 

‘സെക്‌സ് വർക്കർ ഓഫ് ദി ഇയറായി’ തെരഞ്ഞെടുക്കപ്പെട്ട ലൈംഗികത്തൊഴിലാളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു

ലണ്ടൻ: 2013-ലെ സെക്‌സ് വർക്കർ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ട ലൈംഗികത്തൊഴിലാളി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഇംഗ്ലണ്ടിലെ ക്ലാക്ടണിൽ നടക്കുന്ന പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് 34-കാരിയായ ഡോമിനാട്രിക്‌സ് ഷാർലെറ്റ് റോസ് തീരുമാനിച്ചിരിക്കുന്നത്. അതിനുള്ള സ്ഥാനാർത്ഥി പത്രികയും ഷാർലെറ്റ് സമർപ്പിച്ചു കഴിഞ്ഞു. ആയിരത്തോളം പുരുഷൻമാരുടെ കൂടെ കിടപ്പറ പങ്കിട്ട ഷാർലെറ്റ് 2013-ലെ രാജ്യത്തെ മികച്ച ലൈംഗിക തൊഴിലാളിയ്ക്കുള്ള ബ്രിട്ടീഷ് ഇറോട്ടിക് പുരസ്‌കാരത്തിന് അർഹയായിരുന്നു.

എല്ലാവർക്കും ലൈംഗിക സ്വാതന്ത്രം നേടിക്കൊടുക്കുക എന്നതാണ് താൻ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നതിന്റെ പ്രധാനലക്ഷ്യമെന്ന് ഷാർലെറ്റ് ഡെയ്‌ലിമെയിലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലൂടെ നീലച്ചിത്രങ്ങളോടുള്ള കുട്ടികളുടെ ആസക്തി നിയന്ത്രിക്കാൻ കഴിയുമെന്നും ഇവർ പറഞ്ഞു.

വേശ്യാവൃത്തിയെക്കുറിച്ച് ചാനൽ ഫോർ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ ലവ് ഫോർ സെയിലിലൂടെ പ്രേക്ഷകർക്കും ഷാർലെറ്റ് സുപരിചിതയാണ്. പതിനേഴാം വയസിലാണ് ഷാർലെറ്റ് വേശ്യാവൃത്തിയിലേയ്ക്ക് തിരിഞ്ഞത്. പ്ലിമോത്ത് സർവകലാശാലയിൽ നിന്നും ഹോസ്പിറ്റാലിറ്റിയിൽ ബിരുദം നേടിയ ഷാർലെറ്റ് മണിക്കൂറിന് 180 പൗണ്ട് എന്ന നിരക്കാണ് കസ്റ്റമേഴ്‌സിൽ നിന്നും ഈടാക്കിയിരുന്നത്. യു.കെ ഇൻഡിപെന്റൻഡ് പാർട്ടി നേതാവ് ഡഗ്ലസ് കാർസ്‌വെൽ, 1980-കളിലെ ടെലിവിഷൻ താരമായ ഗിൽസ് വാഡ്‌ലിംഗ് എന്നിവരാണ് ഷാർലെറ്റിന്റെ എതിർ സ്ഥാനാർഥികൾ.