പാന്റ്‌സിടാതെ ലൈവിലെത്തിയ റിപ്പോര്‍ട്ടര്‍ സ്‌ക്രീനിലെ ഗ്രാഫിക്‌സ് മാറിയപ്പോള്‍ കുടുങ്ങി; വര്‍ക്ക് ഫ്രം ഹോം വീഡിയോ

സ്ക്രീനില് ഷര്ട്ടും അതിന് മേല് കോട്ടും ധരിച്ച് പ്രത്യക്ഷപ്പെട്ട റീവ് പക്ഷേ പാന്റ്സ് ധരിച്ചിട്ടുണ്ടായിരുന്നില്ല.
 | 
പാന്റ്‌സിടാതെ ലൈവിലെത്തിയ റിപ്പോര്‍ട്ടര്‍ സ്‌ക്രീനിലെ ഗ്രാഫിക്‌സ് മാറിയപ്പോള്‍ കുടുങ്ങി; വര്‍ക്ക് ഫ്രം ഹോം വീഡിയോ

കോവിഡ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ വിവിധ തൊഴില്‍ മേഖലകളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയാണ് അനുവര്‍ത്തിച്ച് വരുന്നത്. മാധ്യമപ്രവര്‍ത്തകരും വീട്ടിലിരുന്ന് ജോലി നോക്കുന്നുണ്ട്. വീട്ടിലിരുന്നുള്ള ജോലിക്ക് വസ്ത്രധാരണം അലസമായതിനാല്‍ പലര്‍ക്കും ലൈവിലെത്തിയപ്പോള്‍ അബദ്ധങ്ങളും സംഭവിച്ചു.

അമേരിക്കയിലെ എബിസി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചതാണ് ഏറ്റവും പുതിയത്. ഗുഡ് മോണിംഗ് അമേരിക്ക എന്ന പരിപാടിയില്‍ ലൈവില്‍ പ്രത്യക്ഷപ്പെട്ട വില്‍ റീവ് എന്ന റിപ്പോര്‍ട്ടര്‍ക്കാണ് അബദ്ധം പറ്റിയത്. സ്‌ക്രീനില്‍ ഷര്‍ട്ടും അതിന് മേല്‍ കോട്ടും ധരിച്ച് പ്രത്യക്ഷപ്പെട്ട റീവ് പക്ഷേ പാന്റ്‌സ് ധരിച്ചിട്ടുണ്ടായിരുന്നില്ല. രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യാന്‍ ഫാര്‍മസി കമ്പനികള്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചായിരുന്നു വാര്‍ത്ത.

അവതാരകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതിന് തൊട്ടുപിന്നാലെ സ്‌ക്രീനിലെ ഗ്രാഫിക്‌സ് മാറിയപ്പോഴാണ് റീവിന്റെ കള്ളത്തരം പൊളിഞ്ഞത്. സൂക്ഷ്മനിരീക്ഷകരായ കാണികള്‍ റിപ്പോര്‍ട്ടര്‍ പാന്റിട്ടിട്ടില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിളിച്ചു പറഞ്ഞു. താന്‍ ഷോര്‍ട്‌സ് ഇട്ടിട്ടുണ്ടായിരുവെന്ന് ആണയിട്ട് പിന്നീട് റീവ് ട്വിറ്ററില്‍ എത്തുകയും ചെയ്തു. എന്തായാലും റീവിന്റെ ലൈവ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാണ്.

വീഡിയോ കാണാം