വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി തുര്‍ക്കി വിമാനം കടലില്‍ മുക്കി

വിനോദ സഞ്ചാരികളെ ആകര്ഷിക്കാനായി വ്യത്യസ്തമായ തന്ത്രവുമായി തുര്ക്കി. ഈജിയന് തീരത്ത് ഭീമന് എയര്ബസ് ജംബോ കടലില് മുക്കിയാണ് തുര്ക്കി വിനോദസഞ്ചാരികളെ ആകര്ഷിക്കുന്നത്. രാജ്യത്തിനു നഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ തിരികെ ആകര്ഷിക്കാനാണ് 64000 പൗണ്ട് ചെലവിട്ട് വാങ്ങിയ എയര്ബസ് കടലില് മുക്കിയത്.
 | 

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി തുര്‍ക്കി വിമാനം കടലില്‍ മുക്കി

ഇസ്താംബുള്‍: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി വ്യത്യസ്തമായ തന്ത്രവുമായി തുര്‍ക്കി. ഈജിയന്‍ തീരത്ത് ഭീമന്‍ എയര്‍ബസ് ജംബോ കടലില്‍ മുക്കിയാണ് തുര്‍ക്കി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രാജ്യത്തിനു നഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ തിരികെ ആകര്‍ഷിക്കാനാണ് 64000 പൗണ്ട് ചെലവിട്ട് വാങ്ങിയ എയര്‍ബസ് കടലില്‍ മുക്കിയത്.

ഇത് ഒരു മണല്‍തിട്ടപോലെ കടലില്‍ കിടക്കും. കടലിലെ സസ്യജീവജാലങ്ങള്‍ ഇതിലെത്തുകയും ഡൈവിംഗ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതുവഴി കഴിയുമെന്നുമാണ് തുര്‍ക്കി കരുതുന്നത്.
പശ്ചിമ തുര്‍ക്കിയിലെ ഇസ്മിരില്‍ നിന്നും 50 മൈല്‍ അകലെ കുസാദാസി തീരത്താണ് വിമാനം കടലില്‍ താഴ്ത്തിയത്. ഏപ്രിലില്‍ ഈസ്താംബൂളില്‍ വച്ച് വിഘടിപ്പിച്ചശേഷമാണ് വിമാനം എയ്ഡന്‍ മേഖലയിലേക്ക് അയച്ചത്.

കൃത്രിമതിട്ട പണിയാന്‍ ഇതാദ്യമായാണ് ഇത്രയും വലിയ ഒരു വിമാനം ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 177 അടി നീളവും 144 അടി ചിറക് നീളവും ഉള്ള വിമാനം ഒരു സ്വകാര്യ വിമാനക്കമ്പനിയില്‍ നിന്ന് എയ്ഡന്‍ മുനിസിപ്പാലിറ്റിയാണ് വാങ്ങിയത്.

പ്രതിവര്‍ഷം രണ്ടരലക്ഷം വിനോദസഞ്ചാരികള്‍ നാട്ടില്‍നിന്നും വിദേശത്തുനിന്നും ഇവിടെയത്തുമെന്ന് പ്രതീക്ഷിക്കുന്നതായി എയ്ഡന്‍ മേയര്‍ പറഞ്ഞു. തുര്‍ക്കി ഇതിനുമുമ്പും വിമാനങ്ങള്‍ കടലില്‍ ആഴ്ത്തിയിട്ടുണ്ട്. 2009നു ശേഷം മൂന്നു വിമാനങ്ങളാണ് കാസ്, കീമര്‍ ജില്ലകളിലെ തീരദേശമായ അന്റാലിയയില്‍ കടലില്‍ താഴ്ത്തിയത്.