പുരുഷ അദ്ധ്യാപകരുടെ ശ്രദ്ധ തിരിയാതിരിക്കാന്‍ യുകെ സ്‌കൂള്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് നിരോധിച്ചു

യുകെ വെസ്റ്റ് മിഡ്ലാന്ഡിലുള്ള ഒരു സെക്കന്ഡറി സ്കൂള് പെണ്കുട്ടികള് സ്കേര്ട്ട് ധരിക്കുന്നത് നിരോധിച്ചു. സ്ട്രാഫോര്ഡ്ഷയറിലുള്ള ട്രെന്ഥാം ഹൈസ്കൂളിലാണ് സംഭവം. പുരുഷന്മാരായ അദ്ധ്യാപകരുടേയും ആണ്കുട്ടികളുടേയും ശ്രദ്ധ തിരിയുന്നു എന്നാരോപിച്ചാണ് ഹെഡ്മിസ്ട്രസ് റൊവേന ബ്ലെന്കോവ് ഈ തീരുമാനമെടുത്തത്. കാലുകള് പുറത്തു കാണിക്കുന്നതും ഇറക്കം തീരെ കുറഞ്ഞതുമായ സ്കേര്ട്ടുകള് ധരിച്ചെത്തുന്ന പെണ്കുട്ടികളെ ശകാരിച്ചു മടുത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവര് പ്രതികരിച്ചു. വരുന്ന സെപ്റ്റംബര് മുതല് പെണ്കുട്ടികള് ട്രൗസര് ധരിച്ചു മാത്രമേ ക്ലാസുകളില് വരാന് പാടുള്ളൂ എന്നാണ് നിര്ദേശം.
 | 

പുരുഷ അദ്ധ്യാപകരുടെ ശ്രദ്ധ തിരിയാതിരിക്കാന്‍ യുകെ സ്‌കൂള്‍ പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് നിരോധിച്ചു

ലണ്ടന്‍: യുകെ വെസ്റ്റ് മിഡ്‌ലാന്‍ഡിലുള്ള ഒരു സെക്കന്‍ഡറി സ്‌കൂള്‍ പെണ്‍കുട്ടികള്‍ സ്‌കേര്‍ട്ട് ധരിക്കുന്നത് നിരോധിച്ചു. സ്ട്രാഫോര്‍ഡ്ഷയറിലുള്ള ട്രെന്‍ഥാം ഹൈസ്‌കൂളിലാണ് സംഭവം. പുരുഷന്‍മാരായ അദ്ധ്യാപകരുടേയും ആണ്‍കുട്ടികളുടേയും ശ്രദ്ധ തിരിയുന്നു എന്നാരോപിച്ചാണ് ഹെഡ്മിസ്ട്രസ് റൊവേന ബ്ലെന്‍കോവ് ഈ തീരുമാനമെടുത്തത്. കാലുകള്‍ പുറത്തു കാണിക്കുന്നതും ഇറക്കം തീരെ കുറഞ്ഞതുമായ സ്‌കേര്‍ട്ടുകള്‍ ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ ശകാരിച്ചു മടുത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അവര്‍ പ്രതികരിച്ചു. വരുന്ന സെപ്റ്റംബര്‍ മുതല്‍ പെണ്‍കുട്ടികള്‍ ട്രൗസര്‍ ധരിച്ചു മാത്രമേ ക്ലാസുകളില്‍ വരാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രശ്‌നം തുടര്‍ന്നു വരികയാണെന്ന് ബെന്‍ക്ലോവ് പറയുന്നു. 9, 10, 11 ക്ലാസുകളിലെ കുട്ടികള്‍ക്കിടിയിലാണ് ഇത് കൂടുതല്‍ കണ്ടു വന്നിരുന്നത്. ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികളും പുതിയ നിര്‍ദേശം അനുസരിക്കേണ്ടതായി വരും. കുട്ടികള്‍ വളരുന്നതനുസരിച്ച് സ്‌കേര്‍ട്ടുകള്‍ ചെറുതാകുന്നതിനാലാണ് ഇവര്‍ക്കും നിര്‍ദേശം ബാധകമാക്കിയതെന്നാണ് വിശദീകരണം.

പെണ്‍കുട്ടികള്‍ സ്ഥിരമായി ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടുകള്‍ ധരിച്ചാണ് എത്തുന്നത്. പാവാടക്ക് ഇറക്കം കുറവാണെങ്കില്‍ കുട്ടികള്‍ക്ക് അത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കും. എന്നിട്ടും ഈ ശീലം ആവര്‍ത്തിക്കുകയാണ് പെണ്‍കുട്ടികള്‍ എന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. ചില കുട്ടികളുടെ രക്ഷിതാക്കളെ വിളിപ്പിച്ചു, ചിലരെ വീട്ടിലേക്ക് പറഞ്ഞയച്ചു, ചിലര്‍ക്ക് സ്‌കേര്‍ട്ടുകള്‍ സ്‌കൂള്‍ തന്നെ വാങ്ങിക്കൊടുക്കുക പോലും ചെയ്തിട്ടുള്ളതായും അവര്‍ പറഞ്ഞു.

സ്‌കൂളിലെ പുരുഷന്‍മാരായ അദ്ധ്യാപകര്‍ക്കും ശ്രദ്ധ തിരിയുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഹെഡ്മിസ്ട്രസ് വ്യക്തമാക്കുന്നു. ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലുള്ള സെന്റ് മാര്‍ഗരറ്റ് സ്‌കൂള്‍ ഇറക്കം കുറഞ്ഞ സ്‌കേര്‍ട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് ട്രെന്‍ഥാം സ്‌കൂളും സമാനമായ തീരുമാനം എടുത്തിരിക്കുന്നത്.