വിക്കിപീഡിയ മുഖം മിനുക്കുന്നു; ഡിസൈന്‍ മാറ്റം 10 വര്‍ഷത്തിനിടെ ആദ്യം

വിവരങ്ങള്ക്കായി ഇന്റര്നെറ്റില് ഏറ്റവും കൂടുതല് ആശ്രയിക്കപ്പെടുന്ന വിക്കിപീഡിയ മുഖം മിനുക്കാന് ഒരുങ്ങുന്നു.
 | 
വിക്കിപീഡിയ മുഖം മിനുക്കുന്നു; ഡിസൈന്‍ മാറ്റം 10 വര്‍ഷത്തിനിടെ ആദ്യം

വിവരങ്ങള്‍ക്കായി ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കപ്പെടുന്ന വിക്കിപീഡിയ മുഖം മിനുക്കാന്‍ ഒരുങ്ങുന്നു. വെബ്‌സൈറ്റ് ഉടമസ്ഥരായ വിക്കിമീഡിയ ഫൗണ്ടേഷന്‍ ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വിക്കിപീഡിയയിലെ ഉള്ളടക്കത്തിന്റെ വളര്‍ച്ച വേഗത്തിലായിരുന്നെങ്കിലും ഇന്റര്‍ഫേസ് അതിനൊത്ത് വേഗമാര്‍ജ്ജിച്ചില്ലെന്ന് ഫൗണ്ടേഷന്‍ പറയുന്നു. നിലവിലുള്ള പേജില്‍ ഇടതുവശത്തുള്ള മെനുവിനെ ഒരു കൊളാപ്‌സിബിള്‍ സൈഡ് ബാറില്‍ ഒതുക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളായിരിക്കും നിലവില്‍ വരിക.

ഉള്ളടക്കത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലേഖനങ്ങളിലും ഡിസ്‌കഷന്‍ പേജുകളിലും പരമാവധി ലൈന്‍ വിഡ്ത് നല്‍കുകയാണ് മറ്റൊരു മാറ്റം. വായനക്കാരുടെ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ വിവരങ്ങള്‍ വളരെ വേഗത്തില്‍ എത്തിക്കാനാണ് ഇത്. സെര്‍ച്ച് ബാറിലും മാറ്റങ്ങളുണ്ടാവും. വ്യത്യസ്ത ഭാഷകളിലുള്ള ഉള്ളടക്കം ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കുന്നതും ലോഗോ മാറ്റുന്നതും ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ പിന്നീട് ഉണ്ടാവും.

വിക്കിപീഡിയ മുഖം മിനുക്കുന്നു; ഡിസൈന്‍ മാറ്റം 10 വര്‍ഷത്തിനിടെ ആദ്യം

വിശദവും പൂര്‍ണ്ണവുമായ പദ്ധതി ഇതിനായി തയ്യാറാക്കിയിട്ടില്ലെന്നാണ് ഫൗണ്ടേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. മാറ്റങ്ങള്‍ പടിപടിയായി നടപ്പില്‍ വരുത്തും. ഓരോ ഫീച്ചറും വെവ്വേറെ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യും. നിലവിലുള്ള പല ഫീച്ചറുകളും നവീകരിക്കും. പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുകയും ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണം സ്വീകരിക്കുകയും ചെയ്യേണ്ടതിനാല്‍ അവ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടായേക്കാമെന്നും ഫൗണ്ടേഷന്‍ വ്യക്തമാക്കി.