രോഗവാഹകരായേക്കാം; കുട്ടികളും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

കുട്ടികളും മാസ്ക് നിര്ബന്ധമായി ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന
 | 
രോഗവാഹകരായേക്കാം; കുട്ടികളും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കുട്ടികളും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. 12 വയസിന് മേല്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്. രോഗവാഹകരാകാന്‍ സാധ്യതയുള്ളതിനാലാണ് നിര്‍ദേശം. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ സാമൂഹിക അകലവും മാസ്‌കും നിര്‍ബന്ധമാണെന്നും സംഘടന അറിയിച്ചു.

എന്നാല്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങളിലേക്ക് ഇവരെ കൊണ്ടുപോകുന്നത് നിയന്ത്രിച്ചാല്‍ മതിയാകും. പ്രായാധിക്യമുള്ളവരോട് ഇടപെടുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ഇതുവരെ 2.3 കോടി ജനങ്ങള്‍ക്കാണ് ലോകമൊട്ടാകെ കോവിഡ് ബാധിച്ചത്. അതേസമയം ഇതിലും കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.