ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലൈംഗിക തൊഴില്‍; 27 പ്രവാസികളെ അറസ്റ്റ് ചെയ്തു

പൊതു സദാചാരത്തിന് വിരുദ്ധമായി പ്രവര്ത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അറസ്റ്റ്.
 | 
ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലൈംഗിക തൊഴില്‍; 27 പ്രവാസികളെ അറസ്റ്റ് ചെയ്തു

മസ്‌കറ്റ്: ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ലൈംഗിക തൊഴിലിലേര്‍പ്പെട്ടതായി ആരോപിച്ച് 27 പ്രവാസികളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. 21 സ്ത്രീകളും ആറ് പുരുഷന്മാരുമാണ് അറസ്റ്റിലായിരിക്കുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ മസ്‌കറ്റ് കമാന്റ് പറഞ്ഞു. ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല. ഇവര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും.

പൊതു സദാചാരത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷമാവും കൂടുതല്‍ നടപടികളിലേക്ക് കടക്കുക. അറസ്റ്റിലായവര്‍ രാജ്യത്തെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മസ്‌കറ്റില്‍ പ്രതികള്‍ വാടകകയ്ക്ക് എടുത്തിരുന്ന അപ്പാര്‍ട്ട്‌മെന്റുകള്‍ റെയ്ഡ് നടത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.