ദുബായില്‍ പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ ഇരട്ടി

ഒരു സ്ത്രീക്ക് 2.5 പുരുഷന്മാര് എന്ന അനുപാതത്തിലാണ് കണക്ക്.
 | 
ദുബായില്‍ പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ ഇരട്ടി

ദുബായ്: ദുബായില്‍ പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദുബായ് ജനസംഖ്യ 32 ലക്ഷം കവിഞ്ഞിട്ടുണ്ട്. ഇതില്‍ പുരുഷന്മാര്‍ 22 ലക്ഷവും സ്ത്രീകള്‍ 9,76,000-വുമാണ്. ഒരു സ്ത്രീക്ക് 2.5 പുരുഷന്മാര്‍ എന്ന അനുപാതത്തിലാണ് കണക്ക്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ദുബായ് ജനസംഖ്യയില്‍ 82 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുരുഷന്മാരുടെ വര്‍ദ്ധനവ് പ്രതിസന്ധിയുണ്ടാക്കിയേക്കും.

പ്രവാസികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പുരുഷ സ്ത്രീ അനുപാതത്തിലെ വ്യതിയാനത്തിന് കാരണമെന്നാണ് സൂചന. പ്രവാസി ബാച്ച്‌ലര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സമീപകാലത്ത് ഉണ്ടായിരിക്കുന്നതെന്ന് 2019ന്റെ ആദ്യപാദത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.