ക്യാര്‍ സൂപ്പര്‍ സൈക്ലോണ്‍; ഒമാന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

ക്യാര് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില് ഒമാന് തീരത്ത് ജാഗ്രതാ നിര്ദേശം.
 | 
ക്യാര്‍ സൂപ്പര്‍ സൈക്ലോണ്‍; ഒമാന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം

മസ്‌കറ്റ്: മധ്യകിഴക്കന്‍ അറബിക്കടലില്‍ മുംബൈ തീരത്ത് രൂപംകൊണ്ട ക്യാര്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം. മുംബൈ തീരത്ത് നിന്ന് ഒമാന്‍ തീരം ലക്ഷ്യമാക്കിയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഒമാന്‍ തീരത്ത് നിന്ന് 1045 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.

സൂപ്പര്‍ സൈക്ലോണ്‍ ആയി രൂപാന്തരപ്പെട്ടിരിക്കുന്ന ക്യാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കാറ്റഗറി-4 ആയി മാറിയിട്ടുണ്ടെന്ന് ഒമാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പില്‍ പറയുന്നു. കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണെന്നും ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് മണിക്കൂറില്‍ 115 മുതല്‍ 125 നോട്‌സ് ഉപരിതല വേഗതയാണ് ഉള്ളതെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ സമുദ്രയാത്ര നടത്താനിരിക്കുന്നവര്‍ അതിന് തുനിയരുത്. ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ കാറ്റ് ശക്തമായി വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.