അനിയൻ ജനിച്ച വിവരം കൂട്ടുകാർ വിശ്വസിച്ചില്ല; ഏഴ് വയസ്സുകാരി സഹോദരനെ ബാഗിലാക്കി സ്‌കൂളിൽ കൊണ്ടുപോയി

സൗദിയിൽ ഏഴ് വയസ്സുകാരി ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജനെ പ്ലാസ്റ്റിക് ബാഗിലാക്കി സ്കൂളിൽ കൊണ്ടുവന്നു. തന്റെ സുഹൃത്തുക്കളെ കാണിക്കാനാണ് രണ്ടാം ക്ലാസുകാരി കൈക്കുഞ്ഞുമായി സ്കൂളിലെത്തിയത്.
 | 
അനിയൻ ജനിച്ച വിവരം കൂട്ടുകാർ വിശ്വസിച്ചില്ല; ഏഴ് വയസ്സുകാരി സഹോദരനെ ബാഗിലാക്കി സ്‌കൂളിൽ കൊണ്ടുപോയി

 

റിയാദ്: സൗദിയിൽ ഏഴ് വയസ്സുകാരി ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജനെ പ്ലാസ്റ്റിക് ബാഗിലാക്കി സ്‌കൂളിൽ കൊണ്ടുവന്നു. തന്റെ സുഹൃത്തുക്കളെ കാണിക്കാനാണ് രണ്ടാം ക്ലാസുകാരി കൈക്കുഞ്ഞുമായി സ്‌കൂളിലെത്തിയത്. തന്റെ അമ്മയ്ക്ക് കുഞ്ഞ് ജനിച്ച വിവരം ക്ലാസിലെ സുഹൃത്തുക്കളോട് പെൺകുട്ടി പറഞ്ഞെങ്കിലും ഇവരാരും വിശ്വസിക്കാൻ തയ്യാറായില്ലത്രേ. ഇതിനെ തുടർന്നാണ് രാവിലെ അമ്മ ഉറങ്ങുന്ന തക്കം നോക്കി അനുജനേയും ബാഗിലാക്കി പെൺകുട്ടി സ്‌കൂളിലെത്തിയത്.

കുഞ്ഞിനെ കാണാതായപ്പോൾ ജോലിക്കാരി ബഹളം വയ്ക്കുകയും എല്ലാവരും കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിലാരംഭിക്കുകയും ചെയ്തു. ഇതിനിടെ സ്‌കൂളിലെത്തിയ പെൺകുട്ടിയുടെ ബാഗിൽ നിന്നും കരച്ചിൽ കേട്ട അധ്യാപികയാണ് കുഞ്ഞിനെ കണ്ടെടുത്തത്. തന്റെ കൂട്ടുകാരെ വിശ്വസിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു. മകൻ സ്‌കൂളിലുണ്ടെന്ന വിവരം അറിഞ്ഞ് ഇവരുടെ അച്ഛൻ സ്‌കൂളിലേയ്ക്ക് പാഞ്ഞെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.