സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരണം

സൗദിയില് മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരണം.
 | 
സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരണം

റിയാദ്: സൗദിയില്‍ മലപ്പുറം സ്വദേശി മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരണം. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസന്റെ മരണം കോവിഡ് മൂലമാണെന്ന് സ്രവ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയായിരുന്നു ഹസന്‍ മരിച്ചത്. 56 വയസായിരുന്നു.

മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനിലാണ്. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 6 ആയി.

മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍, 23-ാം തിയതി റിയാദില്‍ വെച്ച് മരിച്ച വിജയകുമാരന്‍ നായര്‍, ഉനൈസയില്‍ മരിച്ച ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍, മദീനയില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ഷബ്‌നാസ്, റിയാദില്‍ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ എന്നിവരാണ് മറ്റു മലയാളികള്‍.