അരാംകോ പ്ലാന്റുകളിലെ ആക്രമണം; എണ്ണ വിതരണം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കും

സൗദിയിലെ അരാംകോ ക്രൂഡ് ഓയില് പ്ലാന്റുകളില് ഉണ്ടായ വിമത ആക്രമണത്തെത്തുടര്ന്ന് വെട്ടിക്കുറച്ച എണ്ണ വിതരണം പൂര്ണ്ണ തോതില് ആകാന് ആഴ്ചകള് വേണ്ടിവരുമെന്ന് റിപ്പോര്ട്ട്.
 | 
അരാംകോ പ്ലാന്റുകളിലെ ആക്രമണം; എണ്ണ വിതരണം പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ വേണ്ടി വന്നേക്കും

റിയാദ്: സൗദിയിലെ അരാംകോ ക്രൂഡ് ഓയില്‍ പ്ലാന്റുകളില്‍ ഉണ്ടായ വിമത ആക്രമണത്തെത്തുടര്‍ന്ന് വെട്ടിക്കുറച്ച എണ്ണ വിതരണം പൂര്‍ണ്ണ തോതില്‍ ആകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. അരാംകോ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. അബ്‌ഖെയ്ഖ്, ഖുറൈസ് പ്ലാന്റുകളിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായതിനെത്തുടര്‍ന്ന് എണ്ണ ഉത്പാദനം സൗദി പകുതിയായി വെട്ടിക്കുറച്ചിരുന്നു.

5.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഉത്പാദനമാണ് കുറച്ചത്. ഇത് എത്ര ദിവസത്തില്‍ പുനഃസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമായ സൂചന നല്‍കുന്നില്ലെന്നാണ് വിവരം. പഴയ പടി ഉത്പാദനവും സംഭരണവും നടത്താനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാനാകുമെന്നുമാണ് സൗദി ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കിയിരുന്നത്.