യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയും സഹോദരനുമായ ശൈഖ് സുല്ത്താന് ബിന് സായിദ് അല് നഹ്യാന് അന്തരിച്ചു.
 | 
യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

അബുദാബി: യുഎഇ പ്രസിഡന്റിന്റെ പ്രതിനിധിയും സഹോദരനുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. യുഎഇ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ മകനാണ്. നേരത്തേ ഉപപ്രധാനമന്ത്രിയായിരുന്നു. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ നിര്യാണം. ഇതേത്തുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ശൈഖ് സായിദിന്റെ രണ്ടാമത്തെ മകനായ അദ്ദേഹം 1955ല്‍ അല്‍ ഐനിലാണ് ജനിച്ചത്. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി യുഎഇയില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികളും ഒഴിവാക്കി. സഹോദരന്റെ മരണത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അനുശോചനം അറിയിച്ചു.