അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

അഞ്ച് വര്ഷം കാലാവധിയുള്ള മള്ട്ടി എന്ട്രി ടൂറിസ്റ്റ് വിസ യുഎഇ അവതരിപ്പിച്ചു.
 | 
അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

അബുദാബി: അഞ്ച് വര്‍ഷം കാലാവധിയുള്ള മള്‍ട്ടി എന്‍ട്രി ടൂറിസ്റ്റ് വിസ യുഎഇ അവതരിപ്പിച്ചു. തിങ്കളാഴ്ച ചേര്‍ന്ന ഈ വര്‍ഷത്തെ ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. വിസ ഫീസ് തുടങ്ങിയ മറ്റു വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. അഞ്ച് വര്‍ഷത്തേക്ക് വിനോദ സഞ്ചാരികള്‍ക്ക് ഒന്നിലേറെത്തവണ രാജ്യത്ത് എത്താന്‍ ഈ വിസ സഹായിക്കുമെന്ന് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു.

നിലവില്‍ 90 ദിവസം വരെ നീളുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകളാണ് യുഎഇ നല്‍കുന്നത്. രാജ്യത്തെ ഒരു പ്രധാന ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിസ നടപ്പാക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. നാല് മാസത്തിനുള്ളില്‍ ഈ വിസ അവതരിപ്പിക്കും. അടുത്ത 50 വര്‍ഷത്തെ രാജ്യ വികസനത്തിനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓരോ വര്‍ഷവും 21 ദശലക്ഷം സഞ്ചാരികളാണ് യുഎഇയില്‍ എത്തുന്നത്. എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും വിസ ലഭ്യമാകുമെന്ന് ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. ടൂറിസം മേഖലയ്ക്ക് ഉണര്‍വുണ്ടാക്കുന്ന നീക്കമാണ് യുഎഇ നടത്തിയിരിക്കുന്നത്. പ്രവാസികള്‍ക്ക് ബന്ധുക്കളെ കൊണ്ടുവരുന്നത് ഈ വിസ കൂടുതല്‍ എളുപ്പമാക്കും.