യുവതിയോട് അപമര്യാദയായി പെരുമാറിയ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍

കഴിഞ്ഞ ഒരു വര്ഷമായി ലണ്ടന് കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര് കാത്തലിക് ചര്ച്ചിലെ വൈദികനാണ് ഇയാള്
 | 
യുവതിയോട് അപമര്യാദയായി പെരുമാറിയ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍

ഒട്ടാവ: യുവതിയോട് അപമര്യാദയായി പെരുമാറിയ മലയാളി വൈദികന്‍ കാനഡയില്‍ അറസ്റ്റില്‍. കാനഡയിലെ ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികന്‍ ടോബി ദേവസ്യ (33)യാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 24നാണ് കേസ് കോടതിയിലെത്തുക. കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടന്‍ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വൈദികനാണ് ഇയാള്‍.

വൈദികനെതിരെ മുന്‍പ് ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും നിലവിലെ പരാതിയുടെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നുമാണ് ഇടവക നിവാസികള്‍ പറയുന്നത്. പള്ളിയില്‍ വെച്ച് ഫാ. ടോബി ദേവസ്യ യുവതിയുമായി സംസാരിച്ചെന്നും, അവര്‍ തിരികെ പോകാന്‍ നേരത്തെ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ടോബി പൗരോഹത്യ ജീവിതം ആരംഭിക്കുന്നത്. പരാതിയില്‍ വാസ്തവുമുള്ളതായി തെളിഞ്ഞാല്‍ സഭയും വികാരിക്കെതിരെ നടപടി സ്വീകരിച്ചേക്കും.