മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു

സംഭവത്തില് ഭര്ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 | 
മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു

ദുബായ്: മലയാളി യുവതി ദുബായില്‍ കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി.വിദ്യ ചന്ദ്രന്‍ (39) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിസിറ്റിംഗ് വിസയില്‍ ദുബായിലുള്ള ഭര്‍ത്താവിനെ സന്ദര്‍സിക്കാനെത്തിയതാണ് വിദ്യയെന്നാണ് വിവരം. ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊല നടന്നതെന്നാണ് റിപ്പോര്‍ട്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കു. ഭര്‍ത്താവ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.