ഷാര്‍ജ അല്‍ഖാസ്ബ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കഴിഞ്ഞ 18 വര്ഷമായി അല്ഖാസ്ബ പള്ളിയിലെ ജോലിക്കാരനാണ് മുഹമ്മദ് യൂസഫ് ജാവേദ്.
 | 
ഷാര്‍ജ അല്‍ഖാസ്ബ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: ഷാര്‍ജ അല്‍ഖാസ്ബ പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കമ്പളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. മലയാളിയായ മുഹമ്മദ് യൂസഫ് ജാവേദാണ് കുഞ്ഞിനെ ആദ്യമായി കാണുന്നത്. തുടര്‍ന്ന് ഇയാള്‍ പള്ളി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി അല്‍ഖാസ്ബ പള്ളിയിലെ ജോലിക്കാരനാണ് മുഹമ്മദ് യൂസഫ് ജാവേദ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിവാഹം കഴിഞ്ഞ് 25 വര്‍ഷമായി കുഞ്ഞുങ്ങളില്ലാത്ത തനിക്ക് പള്ളിയില്‍ കുട്ടിയെ കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ജാവേദ് പ്രതികരിച്ചു. എന്നാല്‍ കുട്ടിയെ ജാവേദിനെ ഏല്‍പ്പിക്കാന്‍ നിയമപ്രശ്‌നങ്ങളുണ്ടാകും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ കുട്ടി എങ്ങനെ പള്ളിക്കുള്ളില്‍ എത്തിയെന്ന് വ്യക്തമാവുകയുള്ളുവെന്നും പോലീസ് പറഞ്ഞു. ഗള്‍ഫ് ന്യൂസാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.