പ്രവാസി മലയാളി സൗദിയില്‍ തൂങ്ങി മരിച്ചു

സംഭവം നടന്ന ദിവസം രാവിലെ മുതല് ശ്രീകുമാറിനെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തുന്നത്.
 | 
പ്രവാസി മലയാളി സൗദിയില്‍ തൂങ്ങി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ശ്രീകുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 48 വയസായിരുന്നു. സഹപ്രവര്‍ത്തകരാണ് ശ്രീകുമാറിനെ താമസിക്കുന്ന സ്ഥലത്തെ ഗോവണിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൗദിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. സംഭവം നടന്ന ദിവസം രാവിലെ മുതല്‍ ശ്രീകുമാറിനെ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.