തൊഴിലാളികളെ പൊരിവെയിലത്ത് പണിയെടുപ്പിച്ചു; 97 കമ്പനികള്‍ക്കെതിരെ ഖത്തര്‍ നിയമ നടപടി സ്വീകരിക്കും

രാവിലെ 11.30 മുതല് വൈകുന്നേരം മൂന്ന് മണിവരെയാണ് നിര്ബന്ധിത വിശ്രമ സമയം.
 | 
തൊഴിലാളികളെ പൊരിവെയിലത്ത് പണിയെടുപ്പിച്ചു; 97 കമ്പനികള്‍ക്കെതിരെ ഖത്തര്‍ നിയമ നടപടി സ്വീകരിക്കും

ദോഹ: നിയമം കാറ്റില്‍പ്പറത്തി ഉച്ചസമയങ്ങളില്‍ ജീവനക്കാരെക്കൊണ്ട് തൊഴിലെടുപ്പിച്ച 97 കമ്പനികള്‍ക്കെതിരെ നിയമനടപടിയുമായി ഖത്തര്‍. വേനല്‍ക്കാലത്തെ കടുത്ത ചൂട് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് ഖത്തര്‍ നേരത്തെ ജോലിസമയങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇത് ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി.

വേനല്‍ കടുത്തതോടെ ഉച്ചസമയത്തെ ജോലി സൂര്യതാപമേല്‍ക്കാന്‍ കാരണമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്തെ 97ലേറെ കമ്പനികള്‍ ഇവ അവഗണിച്ചു. പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. അതേസമയം ജൂണ്‍ 15ന് ആരംഭിച്ച നിര്‍ബന്ധിത ഉച്ചവിശ്രമം ഓഗസ്റ്റ് 31 വരെ തുടരും.

രാവിലെ 11.30 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് നിര്‍ബന്ധിത വിശ്രമ സമയം. ഈ സമയങ്ങളില്‍ ജീവനക്കാരെക്കൊണ്ട് പുറം ജോലികള്‍ ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളം, ചൂടിന്റെ ആഘാതത്തില്‍ നിന്ന് അവരെ സംരക്ഷിക്കുന്നതിനായി ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ എന്നിവ നല്‍കാനും കമ്പനികള്‍ക്ക് ബാധ്യതയുണ്ട്.