യുഎഇയില്‍ ചൊവ്വാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ശനിയാഴ്ച രാജ്യത്തിന്റെ തെക്കുകിഴക്കന് പ്രദേശങ്ങളില് മഴയുണ്ടാകുമെന്നാണ് പ്രവചനം.
 | 
യുഎഇയില്‍ ചൊവ്വാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

ദുബായ്: യുഎഇയില്‍ ചൊവ്വാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സ്‌കൂളുകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും അപായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കാലാവസ്ഥ മോശമാണെന്ന് ബോധ്യമായാല്‍ സ്‌കൂളുകള്‍ നേരത്തെ ക്ലാസുകള്‍ അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വീടുകളിലെത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വരെയാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളത്.

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പെട്ടന്ന് വെള്ളം കയറുന്ന പ്രതിഭാസം പ്രതീക്ഷിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാജ്യത്തിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ മഴയുണ്ടാകുമെന്നാണ് പ്രവചനം. ചില സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. മഴയുള്ള സമയത്ത് നിരത്തിലിറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.