റൈഡില്‍ നിന്ന് വീണ് 9കാരന് പരിക്കേറ്റു; അമ്യൂസ്‌മെന്റ് പാര്‍ക്കിന് 15 ലക്ഷം പിഴ, ജീവനക്കാര്‍ തടവ് ശിക്ഷയും

കുറ്റക്കാരായ 4 ജിവനക്കാര്ക്ക് തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
 | 
റൈഡില്‍ നിന്ന് വീണ് 9കാരന് പരിക്കേറ്റു; അമ്യൂസ്‌മെന്റ് പാര്‍ക്കിന് 15 ലക്ഷം പിഴ, ജീവനക്കാര്‍ തടവ് ശിക്ഷയും

Representative Image

അബുദാബി: റൈഡില്‍ നിന്ന് വീണ് 9കാരന് പരിക്കേറ്റ സംഭവത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിന് 15 ലക്ഷം രൂപ പിഴ വിധിച്ച് അബുദാബി കോടതിയുടെ ഉത്തരവ്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടി. കുട്ടിക്ക് അപകടം വരുത്തിവെച്ചത് ജീവനക്കാരുടെ അശ്രദ്ധയാണെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റക്കാരായ 4 ജിവനക്കാര്‍ക്ക് തടവ് ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

പാര്‍ക്കിലെ ഒരു റൈഡില്‍ കളിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഏതാണ്ട് ആറ് മീറ്ററോളം ഉയരത്തില്‍ നിന്ന് കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. കാലിനും കൈകള്‍ക്കുമാണ് കുട്ടിക്ക് പരിക്കേറ്റത്. റൈഡില്‍ കളിക്കുമ്പോള്‍ കുട്ടിക്ക് ജീവനക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചിരുന്നില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇത് ഗുരുതര കൃത്യവിലോപമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. റൈഡിന്റെ ചുമതലയുള്ള നാല് ജീവനക്കാര്‍ക്കാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്.

കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതാണ് അപകടം ഒഴിവാക്കിയത്. എന്നാല്‍ കുട്ടിക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കാന്‍ പാര്‍ക്ക് അധികൃതര്‍ തയ്യാറാവാതിരുന്നതോടെയാണ് സംഭവം കോടതിയിലെത്തുന്നത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവില്‍ കോടതിയെ സമീപിക്കാനും കുട്ടിയെ സമീപിക്കാനും അബുദാബി പ്രാഥമിക കോടതി ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.