ശൈഖ മറിയം വിവാഹിതയായി; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ദുബായ് നഗരം

പരമ്പരാഗത യു.എ.ഇ ശൈലിയിലാണ് വിവാഹം നടന്നത്. യു.എ.ഇയുടെ നിയമപ്രകാരമുള്ള വിവാഹവും മതപരമായ ചടങ്ങുകളും പൂര്ത്തിയായിട്ടുണ്ട്.
 | 
ശൈഖ മറിയം വിവാഹിതയായി; ആഘോഷങ്ങള്‍ക്ക് തയ്യാറെടുത്ത് ദുബായ് നഗരം

ദുബായ്: യു.എ.ഇ വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബത്തിലെ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാനാണ് വരന്‍. വിവാഹത്തിന്റെ ഔദ്യോഗിക ചടങ്ങുകളാണ് നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇനി ആഘോഷങ്ങളും സല്‍ക്കാരങ്ങളും നടക്കും. ഇതിന് ശേഷമായിരിക്കും വരനൊപ്പം ശൈഖ മറിയം യാത്രയാവുക.

രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും ദുബായി ഭരണാധികാരി എന്ന നിലയിലും സ്ഥാനങ്ങള്‍ വഹിക്കുന്ന വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷമുള്ള ആഘോഷങ്ങള്‍ ദുബായിലായിരിക്കുമെന്നാണ് സൂചന. അതേസമയം ആഢംബര ചടങ്ങുകളൊന്നും വിവാഹത്തോട് അനുബന്ധിച്ച് ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശൈഖ മറിയത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ബന്ധുക്കള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.

പരമ്പരാഗത യു.എ.ഇ ശൈലിയിലാണ് വിവാഹം നടന്നത്. യു.എ.ഇയുടെ നിയമപ്രകാരമുള്ള വിവാഹവും മതപരമായ ചടങ്ങുകളും പൂര്‍ത്തിയായിട്ടുണ്ട്. ഇനി വിപുലമായ മറ്റു ചടങ്ങുകളാണ് ബാക്കിയുള്ളത്. പൊതുജനങ്ങളെ ചടങ്ങുകളില്‍ പ്രവേശിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.