ചലനശേഷിയില്ല, സംസാരിക്കാനാകില്ല; ടെലിവിഷനിൽ ചരിത്രമായി വീണ്ടും സ്റ്റീഫൻ ഹോക്കിങിന്റെ അഭിമുഖം

കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മനുഷ്യരാശിയുടെ അന്ത്യത്തിലാകും കലാശിക്കുകയെന്ന് ലോകപ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് മുന്നറിയിപ്പ് നൽകി. ബി.ബി.സി.ക്ക് നൽകിയ പ്രത്യേ ഇൻർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 | 
ചലനശേഷിയില്ല, സംസാരിക്കാനാകില്ല; ടെലിവിഷനിൽ ചരിത്രമായി വീണ്ടും സ്റ്റീഫൻ ഹോക്കിങിന്റെ അഭിമുഖം

 

ലണ്ടൻ: കൃത്രിമ ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മനുഷ്യരാശിയുടെ അന്ത്യത്തിലാകും കലാശിക്കുകയെന്ന് ലോകപ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ് മുന്നറിയിപ്പ് നൽകി. ബി.ബി.സി.ക്ക് നൽകിയ പ്രത്യേ ഇൻർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പ്യൂട്ടറിലെ ആധുനിക ടൈപ്പിങ് സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നമ്മുടെ മനസ്സു വായിച്ചറിഞ്ഞ് സംസാരിക്കാൻ കഴിവുള്ള കമ്പ്യൂട്ടർ സാങ്കേതിക വിദ്യയെക്കുറിച്ചായിരുന്നു ചോദ്യം.

വിരലുകളുടേയും മറ്റും ചെറിയ ചലനവും തലച്ചോറിന്റെ സ്പന്ദനവും വായിച്ചെടുക്കാൻ കഴിയുന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഹോക്കിംഗ് സംവദിക്കുന്നത്. ചോദ്യങ്ങൾക്കുള്ള മറുപടി അതേസമയം തന്നെ സ്‌ക്രീനിൽ തെളിഞ്ഞ് വരുന്നതും ബി.ബി.സി സംപ്രേക്ഷണം ചെയ്തു. സംസാര ശേഷി തീരെയില്ലാത്ത ഒരാളുമായി ഒരു ടെലിവിഷൻ ചാനൽ അഭിമുഖം നടത്തിയതും പുതുമയായി.

ചിന്തിക്കാനും സ്വയം തീരുമാനങ്ങളെടുക്കാനും കഴിയുന്ന യന്ത്രങ്ങളും റോബോട്ടുകളും മനുഷ്യരെ അതിജയിക്കുന്ന കാലം അതിവിദൂരമല്ലെന്ന് പ്രൊഫസർ ഹോക്കിംഗ് പറഞ്ഞു. മോട്ടോർ ന്യൂറോൺ ഡീസീസ് ബാധിച്ച് പൂർണതോതിൽ ചലന ശേഷി നഷ്ടപ്പെട്ട ഹോക്കിംഗ് കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണത്തിന്റെ സഹായത്തോടെയാണ് അഭിമുഖത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ മെയ് മാസത്തിൽ ബ്രിട്ടണിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ദി ഇൻഡിപെൻഡന്റ് എന്ന പത്രത്തിലെഴുതിയ ലേഖനത്തിലും കൃത്രിമ ബുദ്ധിയുടെ അപകടങ്ങളെകുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. ‘എ.ഐ അഥവാ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ നൈമിഷികമായ പ്രഭാവം ആരാണോ അത് നിയന്ത്രിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ഇതിന്റെ ദോഷങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം എന്നത് ഓരോരുത്തരും ആലോചിക്കേണ്ടതുണ്ട്’ അദ്ദേഹം പറയുന്നു.