ഭാഗ്യവും പോരാട്ടവീര്യവും ഒന്നിച്ചെത്തിയാല്‍ മിശിഹ രക്ഷപ്പെടും! അര്‍ജന്റീനയുടെ സാധ്യതകള്‍ ഇങ്ങനെ

ഇന്ന് ലോകഫുട്ബോളിന്റെ മിശിഹ രക്ഷപ്പെടണമെങ്കില് പോരാട്ട വീര്യം മാത്രം പോരാ! ഭാഗ്യവും പിന്തുണയ്ക്കണം. ലീഗ് മത്സരത്തില് ഒരു വിജയം പോലും അവകാശപ്പെടാനില്ലാത്ത അര്ജന്റീന ഇന്ന് രണ്ടും കല്പ്പിച്ചായിരിക്കും നൈജീരിയക്കെതിരെ പന്ത് തട്ടാനിറങ്ങുക. ഇന്ത്യന് സമയം രാത്രി 11.30ന് സെയ്ന്റ് പീറ്റേഴ്സ് ബര്ഗിലാണ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം. വിജയത്തില് കുറഞ്ഞതൊന്നും അര്ജന്റീനയ്ക്ക് ആഗ്രഹിക്കാനാവില്ല.
 | 

ഭാഗ്യവും പോരാട്ടവീര്യവും ഒന്നിച്ചെത്തിയാല്‍ മിശിഹ രക്ഷപ്പെടും! അര്‍ജന്റീനയുടെ സാധ്യതകള്‍ ഇങ്ങനെ

മോസ്‌കോ: ഇന്ന് ലോകഫുട്‌ബോളിന്റെ മിശിഹ രക്ഷപ്പെടണമെങ്കില്‍ പോരാട്ട വീര്യം മാത്രം പോരാ! ഭാഗ്യവും പിന്തുണയ്ക്കണം. ലീഗ് മത്സരത്തില്‍ ഒരു വിജയം പോലും അവകാശപ്പെടാനില്ലാത്ത അര്‍ജന്റീന ഇന്ന് രണ്ടും കല്‍പ്പിച്ചായിരിക്കും നൈജീരിയക്കെതിരെ പന്ത് തട്ടാനിറങ്ങുക. ഇന്ത്യന്‍ സമയം രാത്രി 11.30ന് സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് ലോകം ഉറ്റുനോക്കുന്ന പോരാട്ടം. വിജയത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീനയ്ക്ക് ആഗ്രഹിക്കാനാവില്ല.

ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ സാംപോളിയുടെ കുട്ടികളുടെ കൈയ്യിലുള്ളത് ആകെ 2 പോയിന്റ് മാത്രം. അര്‍ജന്റീനയെ സമനിലയില്‍ തളച്ച ഐസ്ലാന്റിനെതിരെ മികച്ച വിജയം കൊയ്ത ആത്മവിശ്വാസത്തിലാണ് നൈജീരിയയുടെ വരവ്. ക്രൊയേഷ്യ-ഐസ്ലാന്റ് മത്സരത്തിന്റെ ഫലം കൂടി അര്‍ജന്റീനയുടെ പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനത്തിന് നിര്‍ണായകമാണ്. ഐസ്ലാന്റിന് സമനിലയോ പരാജയമോ ലഭിച്ചാലും നൈജീരിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ പ്രീക്വാര്‍ട്ടറിലേക്ക് രണ്ടാമനായി അര്‍ജന്റീനയ്ക്ക് പ്രവേശനം ലഭിക്കും. അഥവാ ഐസ്ലാന്റ് ഒരു ഗോളിന് ക്രൊയേഷ്യയെ തോല്‍പ്പിക്കുകയാണെങ്കില്‍ അര്‍ജന്റീന നൈജീരിയയെ 3 ഗോളിന്റെ മാര്‍ജിനില്‍ മറികടക്കണം.

കാര്യങ്ങള്‍ അത്ര സുഖകരമല്ല അര്‍ജന്റീനന്‍ പാളയത്തില്‍. മെസ്സി പ്രതീക്ഷക്കൊത്ത് ഉയരാത്തതും സാംപോളിയുടെ മണ്ടത്തരങ്ങളും ടീമിനെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. അഗ്യൂറോ, ഡിബാല, ഡിമരിയ എന്നിവരാകും മുന്നേറ്റനിരയില്‍ ഇറങ്ങാന്‍ സാധ്യത. മെസ്സിയും മഷരാനോയും മധ്യനിരയെ നയിക്കും. പ്ലേ-മേക്കര്‍ റോളിലേക്ക് മെസ്സിയെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്ലേയിംഗ് ഇലവന്‍ പ്രഖ്യാപിക്കുന്നത് വരെ ഫോര്‍മേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ല.

മിഡ്ഫീല്‍ഡ് ശക്തമാക്കിയാല്‍ മാത്രമെ ഇത്തവണ അര്‍ജന്റീനയ്ക്ക് രക്ഷയുള്ളു. ഇരു വിംഗുകള്‍ വഴി അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്താന്‍ നൈജീരിയന്‍ കരുത്തിന് സാധിക്കും. നൈജീരിയന്‍ മുന്‍നിര ലോകത്തിലെ തന്നെ മികച്ച റണ്ണിംഗ് വേഗതക്കാരുള്‍പ്പെട്ടതാണ്. ഓട്ടമെന്‍ഡി ആശ്രയിച്ചായിരിക്കും പ്രതിരോധനിരയുടെ പ്രകടനം. ഡിമരിയ, അഗ്യൂറോ/ഹിഗ്വെയ്ന്‍, മെസി ഇവരാകും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 4-3-3 ഫോര്‍മേഷനാവും അര്‍ജന്റീനയ്ക്ക് ഗുണം ചെയ്യുക.