‘വേദനകൊണ്ട് പുളഞ്ഞാലും കുഴപ്പമില്ല ഇപ്പോള്‍ വിശ്രമിക്കാന്‍ സമയമില്ല’; ഇതാണ് സാക്ഷാല്‍ ക്യാപ്റ്റന്‍ കൂള്‍

ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങള്ക്കെല്ലാം വിമര്ശകരുമുണ്ടായിരുന്നു. ബ്രാഡ്മാനും സച്ചിനും ലാറയ്ക്കുമെല്ലാം വിമര്ശകരുടെ കടുത്ത വാക്കുകള്ക്കിരയാവുകയും ചെയ്തിട്ടുണ്ട്. എന്നാല് ലോകം കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളായ മഹേന്ദ്ര സിങ് ധോനിയുടെ ടീമിനോടുള്ള ആത്മാര്ത്ഥത ഏത് വിമര്ശകരുടെയും വായടപ്പിക്കും. ഐപിഎല്ലില് മികച്ച പ്രകടനം തുടരുന്ന ചെന്നൈ സൂപ്പര് കിംങ്സിന് വേണ്ടി പരിക്ക് പോലും വകവെക്കാതെയാണ് താരം കളിക്കുന്നത്.
 | 

‘വേദനകൊണ്ട് പുളഞ്ഞാലും കുഴപ്പമില്ല ഇപ്പോള്‍ വിശ്രമിക്കാന്‍ സമയമില്ല’; ഇതാണ് സാക്ഷാല്‍ ക്യാപ്റ്റന്‍ കൂള്‍

ലോക ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കെല്ലാം വിമര്‍ശകരുമുണ്ടായിരുന്നു. ബ്രാഡ്മാനും സച്ചിനും ലാറയ്ക്കുമെല്ലാം വിമര്‍ശകരുടെ കടുത്ത വാക്കുകള്‍ക്കിരയാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോകം കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളായ മഹേന്ദ്ര സിങ് ധോനിയുടെ ടീമിനോടുള്ള ആത്മാര്‍ത്ഥത ഏത് വിമര്‍ശകരുടെയും വായടപ്പിക്കും. ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംങ്‌സിന് വേണ്ടി പരിക്ക് പോലും വകവെക്കാതെയാണ് താരം കളിക്കുന്നത്.

കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തില്‍ പിടികൂടിയ പുറംവേദന കാര്യമാക്കതെയാണ് പിന്നീട് നടന്ന എല്ലാ മത്സരങ്ങളും ക്യാപ്റ്റന്‍ കൂള്‍ കളിച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍ഹിക്കെതിരെ മഹി നേടിയ അര്‍ധ സെഞ്ചുറിയാണ് ടീമിന് നിര്‍ണായക വിജയം സമ്മാനിച്ചത്.

ഡല്‍ഹിക്കതിരെ ബാറ്റ് ചെയ്യുമ്പോള്‍ വേദന അനുഭവപ്പെട്ടിരുന്നു. വലിയ ബുദ്ധിമുട്ടാണ് പുറംവേദന സൃഷ്ടിക്കുന്നത്. വേദന കൊണ്ട് പുളഞ്ഞാലും പ്രശ്നമില്ല. ഇപ്പോള്‍ വിശ്രമിക്കാന്‍ സമയമല്ല. പരിശീലനം പോലും വേദന കാരണം ശരിക്കും നടത്താന്‍ സാധിക്കുന്നില്ല. എല്ലാം തല്‍ക്കാലം സഹിക്കുകയാണ് ധോനി പറയുന്നു.

എട്ടു മത്സരങ്ങളില്‍ നിന്നും 286 റണ്‍സ് സ്വന്തമാക്കിയ ധോനി റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്താണ്. നിര്‍ണായകഘട്ടത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുന്നുവെന്നതാണ് ധോനിയെ മറ്റു ക്യാപ്റ്റന്‍മാരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. ഇത്തവണ കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ പ്രധാനിയാണ് ചെന്നൈ.