ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി; ഐപിഎലില്‍ പൂനെയെ സ്മിത്ത് നയിക്കും

ഇന്ത്യന് പ്രീമിയര് ലീഗ് മത്സരങ്ങളില് റൈസിങ് പൂനെ സൂപ്പര് ജയന്റ്സ് ക്യാപ്റ്റന് സ്ഥാനത്തു നിന്ന് മഹേന്ദ്രസിങ് ധോണിയെ മാറ്റിയതായി റിപ്പോര്ട്ട്. ടീമിനെ ഇനി ഓസ്ട്രേലിയന് താരം സ്റ്റീവ് സ്മിത്ത് നയിക്കും. പിടിഐ ആണ് ഇത് റിപ്പോര്ട്ട് ചെയ്തത്. ഐപിഎല് താരലേലത്തിന് ദിവസങ്ങള് മാത്രം ശേഷിക്കെയാണ് ധോണിയെ മാറ്റിയത്.
 | 

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി; ഐപിഎലില്‍ പൂനെയെ സ്മിത്ത് നയിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മഹേന്ദ്രസിങ് ധോണിയെ മാറ്റിയതായി റിപ്പോര്‍ട്ട്. ടീമിനെ ഇനി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് നയിക്കും. പിടിഐ ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ഐപിഎല്‍ താരലേലത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ധോണിയെ മാറ്റിയത്.

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയതായി ടീം ഉടമ സഞ്ജീവ് ഗോയങ്ക അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സീസണില്‍ ടീമിന് കാര്യമായി യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ യുവരക്തത്തെ ചുമതല ഏല്‍പ്പിക്കുകയാണെന്നും ഗോയങ്ക വ്യക്തമാക്കിയെന്ന് പിടിഐ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ധോണി ടീമിന്റെ നട്ടെല്ലാണെന്നും ടീമില്‍ നിലനിര്‍ത്തുമെന്നും ഗോയങ്ക പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇല്ലാതായതോടെയാണ് ധോണി പൂനെ ജയന്റ്‌സില്‍ എത്തിയത്. ധോണി നേരത്തെ ഇന്ത്യയുടെ ഏകദിന, ട്വന്റി 20 ടീം നായകസ്ഥാനം ഒഴിഞ്ഞിരുന്നു.