മുംബൈയുടെ ക്രിക്കറ്റ് ഹീറോ: ചേരിയിൽ നിന്നും അനാഥാലയത്തിലെത്തിയ ബാലൻ ആദ്യ മത്സരത്തിൽ വീഴ്ത്തിയത് എട്ട് വിക്കറ്റ്

ചേരിയിലെ ദുരിത ജീവിതത്തിൽ നിന്നും ക്രിക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് കുതിക്കുകയാണ് സുനിൽ വർമ്മ എന്ന പതിമൂന്നുകാരൻ പയ്യൻ. ചെമ്പൂരിലെ അനാഥാലയത്തിൽ നിന്നാണ് സുനിൽ വരുന്നത്. കഴിഞ്ഞയാഴ്ച നടന്ന അണ്ടർ 14 ഇന്റർ സ്റ്റേറ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലായി എട്ടു വിക്കറ്റ് എറിഞ്ഞിട്ട സുനിൽ ഒരൊറ്റ ദിനം കൊണ്ട് മുംബൈയുടെ ഹീറോ ആയിക്കഴിഞ്ഞു. ഇവനാണ് യഥാർത്ഥ സ്ലംഡോഗ് മില്ലിയണർ എന്ന് മാധ്യമങ്ങൾ വാഴ്ത്തുകയാണ്.
 | 
മുംബൈയുടെ ക്രിക്കറ്റ് ഹീറോ: ചേരിയിൽ നിന്നും അനാഥാലയത്തിലെത്തിയ ബാലൻ ആദ്യ മത്സരത്തിൽ വീഴ്ത്തിയത് എട്ട് വിക്കറ്റ്


മുംബൈ:
ചേരിയിലെ ദുരിത ജീവിതത്തിൽ നിന്നും ക്രിക്കറ്റിന്റെ ഉന്നതങ്ങളിലേക്ക് കുതിക്കുകയാണ് സുനിൽ വർമ്മ എന്ന പതിമൂന്നുകാരൻ പയ്യൻ. ചെമ്പൂരിലെ അനാഥാലയത്തിൽ നിന്നാണ് സുനിൽ വരുന്നത്. കഴിഞ്ഞയാഴ്ച നടന്ന അണ്ടർ 14 ഇന്റർ സ്റ്റേറ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്‌സിലായി എട്ടു വിക്കറ്റ് എറിഞ്ഞിട്ട സുനിൽ ഒരൊറ്റ ദിനം കൊണ്ട് മുംബൈയുടെ ഹീറോ ആയിക്കഴിഞ്ഞു. ഇവനാണ് യഥാർത്ഥ സ്ലംഡോഗ് മില്ലിയണർ എന്ന് മാധ്യമങ്ങൾ വാഴ്ത്തുകയാണ്.

അജിത് നായിക് മെമോറിയൽ അണ്ടർ 14 ക്രിക്കറ്റ് ടൂർണമെന്റായിരുന്നു വേദി. കർണാടകക്കെതിരെ കളിക്കാനിറങ്ങിയ മഹാരാഷ്ട്ര ടീമിലെ പേസ് ബൗളറായിരുന്നു സുനിൽ. സെലക്ഷൻ ട്രയൽസിന് വേദിയായ ആദ്യ മത്സരം എന്ന സമ്മർദ്ദമൊന്നുമില്ലാതെ എട്ടു വിക്കറ്റാണ് സുനിൽ വർമ്മൻ വീഴ്ത്തിയ്ത്. അതിന്റെ ബലത്തിൽ മഹാരാഷ്ട്ര വിജയം നേടുകയും ചെയ്തു.

മുംബൈയുടെ ക്രിക്കറ്റ് ഹീറോ: ചേരിയിൽ നിന്നും അനാഥാലയത്തിലെത്തിയ ബാലൻ ആദ്യ മത്സരത്തിൽ വീഴ്ത്തിയത് എട്ട് വിക്കറ്റ്

ആകസ്മികമായാണ് സുനിൽ ക്രിക്കറ്റിൽ എത്തുന്നത്. നഗരത്തിലെ ഒരു ഇടുങ്ങിയ ചേരിയിലായിരുന്നു താമസം. സ്‌കൂളിലൊന്നും പോകാതെ അല്ലറ ചില്ലറ ജോലികളും മോഷണവുമൊക്കെയായി നടക്കുകയായിരുന്നു കുട്ടി. അച്ഛനുമമ്മയും കൂലിപ്പണിക്കാർ. മക്കളെ വേണ്ടവിധം സംരക്ഷിക്കാനോ പഠിപ്പിക്കാനോ കഴിയാത്ത ആയിരക്കണക്കിന് ചേരി നിവാസികളുടെ ഗണത്തിൽ പെട്ടവർ. ആ കാലത്തേക്കുറിച്ചുള്ള സുനിലിന്റെ ഓർമ്മ തന്നെ വേദനിപ്പിക്കുന്നതാണ്. ‘ഒരു നേരം മാത്രം ഭക്ഷണം. മയക്കുമരുന്നും മറ്റും ഉപയോഗിക്കുന്നവരാണ് മിക്കവാറും കുട്ടികൾ. അവർക്കിടയിലായിരുന്നു ജീവിതം. പണം കിട്ടാൻ എന്തുവേണമെങ്കിലും ചെയ്യുമായിരുന്നു. ഇടക്ക് ക്രിക്കറ്റും കളിക്കുമായിരുന്നു’

ചില സന്നദ്ധപ്രവർത്തകരുടെ ശ്രമ ഫലമായാണ് സുനിൽ വർമ്മ ചെമ്പൂരിലെ അനാഥാലയത്തിൽ എത്തുന്നത്. അഞ്ച് വർഷം മുൻപായിരുന്നു അത്. അന്ന് ആദ്യമായാണ് സ്‌കൂൾ കാണുന്നതെന്ന് സുനിൽ പറയുന്നു. എട്ടുമാസം മുൻപ് മുംബൈ ടീം ഓപ്പണറായിരുന്ന സഹീൽ കുക്രേജാ അനാഥാലയങ്ങളിലെ കുട്ടികൾക്കായി തുടങ്ങിയ ക്രിക്കറ്റ് പരിശീലന ക്യാമ്പിൽ സുനിൽ എത്തി. നിസാര കാലം കൊണ്ടു തന്നെ അവൻ അണ്ടർ 14 ടീമിൽ ഇടം നേടുകയും ചെയ്തു. അജിൻക്യാ കാംബ്ലിയാണ് ഇപ്പോൾ ടീമിന്റെ കോച്ച്.

സുനിലിനേക്കുറിച്ച് കോച്ചിന് നല്ല അഭിപ്രായം മാത്രമാണുള്ളത്. ‘അവധി ദിവസങ്ങളിൽ പത്ത് മണിക്കൂറും സാധാരണ ദിനങ്ങളിൽ അഞ്ച് മണിക്കൂറുമാണ് അവൻ പ്രാക്ടീസ് ചെയ്യുന്നത്. കഠിനാദ്ധ്വാനിയാണ് സുനിൽ. മികച്ച ബൗളിംഗ് ആക്ഷൻ. ലൈനും ലെങ്തും നിലനിർത്തുന്നതിലെ സ്ഥിരതായാണ് അവന്റെ പ്രത്യേകത. അതാണ് അവന് വിക്കറ്റുകൾ കിട്ടുന്നത്.’ അജിൻക്യ പറയുന്നു.

ക്രിക്കറ്റിന്റെ ആകാശം ചേരിയിൽ നിന്ന് വന്ന ഈ കുട്ടിക്ക് മുൻപിൽ തുറക്കുമെന്നാണ് മുംബൈയിലെ ക്രിക്കറ്റ് പ്രേമികൾ സ്വപ്‌നം കാണുന്നത്. സിനിമയെ അതിജയിച്ച യഥാർത്ഥ സ്ലംഡോഗ് മില്ലിയണർ ആണ് ഇപ്പോൾ മുംബൈയുടെ ഹീറോ.