ഡല്‍ഹിയുടെ തട്ടകത്തിലും താരം വിരാട് തന്നെ; മൈതാനത്തിറങ്ങിയ ആരാധകന്‍ കാലില്‍ വീണു; വീഡിയോ

ലോകക്രിക്കറ്റില് ഏറ്റവും കൂടുതല് ആരാധകരുള്ള താരങ്ങളുടെ പട്ടികയില് മുന്നിരയിലുള്ള വ്യക്തിയാണ് വിരാട് കൊഹ്ലി. ഡല്ഹിയുമായി നടന്ന കഴിഞ്ഞ മത്സരത്തിനിടെ കൊഹ്ലിയെ തൊടാന് ആരാധകന് ബൗണ്ടറി ചാടിക്കടന്ന് ക്രീസിലെത്തിയത് കൗതുകമുണര്ത്തിയ കാഴ്ച്ചയായിരുന്നു. കാലില് വീണ ആരാധകനെ സൂപ്പര് താരം എടുത്തുയര്ത്തി. തുടര്ന്ന് സെല്ഫിയുമെടുത്താണ് ഇയാള് കളംവിട്ടത്.
 | 

ഡല്‍ഹിയുടെ തട്ടകത്തിലും താരം വിരാട് തന്നെ; മൈതാനത്തിറങ്ങിയ ആരാധകന്‍ കാലില്‍ വീണു; വീഡിയോ

ന്യൂഡല്‍ഹി: ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലുള്ള വ്യക്തിയാണ് വിരാട് കൊഹ്‌ലി. ഡല്‍ഹിയുമായി നടന്ന കഴിഞ്ഞ മത്സരത്തിനിടെ കൊഹ്‌ലിയെ തൊടാന്‍ ആരാധകന്‍ ബൗണ്ടറി ചാടിക്കടന്ന് ക്രീസിലെത്തിയത് കൗതുകമുണര്‍ത്തിയ കാഴ്ച്ചയായിരുന്നു. കാലില്‍ വീണ ആരാധകനെ സൂപ്പര്‍ താരം എടുത്തുയര്‍ത്തി. തുടര്‍ന്ന് സെല്‍ഫിയുമെടുത്താണ് ഇയാള്‍ കളംവിട്ടത്.

വിരാടും എബിഡിയും കളം നിറഞ്ഞാടിയ മത്സരത്തില്‍ ബാംഗ്ലൂര്‍ നിര്‍ണായക വിജയം സ്വന്തമാക്കിയിരുന്നു. ഡല്‍ഹിയുടെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരമായിട്ട് പോലും നിരവധി കൊഹ്‌ലി ആരാധകര്‍ ഗ്യാലറിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. ബാംഗ്ലൂരിന്റെ ജേഴ്‌സി ഗ്യാലറിയില്‍ തെളിഞ്ഞു കാണാമായിരുന്നു. സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയാതെ വിഷമിക്കുന്ന കൊഹ്‌ലിക്കും കൂട്ടര്‍ക്കും ഡല്‍ഹിക്കെതിരെ നേടിയ വിജയം കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ്.

182 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ബാംഗ്ലൂര്‍ 19 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലിയുടെയും ഡി വില്ലിയേഴ്സും ഡല്‍ഹി ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ചു. 37 പന്തില്‍ 72 റണ്‍സ് നേടിയ ഡി വില്ലിയേഴ്സാണ് ബാംഗ്ലൂരിന്റെ ടോപ്പ് സ്‌കോറര്‍. കൊഹ്‌ലി 40 പന്തില്‍ 70 റണ്‍സെടുത്തു.

വീഡിയോ കാണാം.