ഫുട്‌ബോള്‍ ആവേശം വാനോളമുയര്‍ത്തി ലോകകപ്പ് ഔദ്യോഗിക ഗാനം; ‘ലിവ് ഇറ്റ് അപ്പ്’ വീഡിയോ കാണാം

ലോകകപ്പ് ആരംഭിക്കാന് ഏതാനം ദിവസങ്ങള് ബാക്കി നില്ക്കെ ഫുട്ബോള് ആരാധകരുടെ ആവേശം വാനോളം ഉയര്ത്തി ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്കി ജാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ലിവ് ഇറ്റ് അപ്പ് എന്നു പേരിട്ടിരിക്കുന്ന ഗാനം മണിക്കൂറുകള്ക്കം കണ്ടത് ലക്ഷകണക്കിന് ആളുകളാണ്. പ്രമുഖ ഡിജെ ഡിപ്ലോയാണ് ഈ ഗാനത്തിന്റെ പ്രോഡ്യൂസര്.
 | 

ഫുട്‌ബോള്‍ ആവേശം വാനോളമുയര്‍ത്തി ലോകകപ്പ് ഔദ്യോഗിക ഗാനം; ‘ലിവ് ഇറ്റ് അപ്പ്’ വീഡിയോ കാണാം

ലോകകപ്പ് ആരംഭിക്കാന്‍ ഏതാനം ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ആരാധകരുടെ ആവേശം വാനോളം ഉയര്‍ത്തി ലോകകപ്പ് ഔദ്യോഗിക ഗാനം പുറത്തിറങ്ങി. പ്രമുഖ സംഗീതജ്ഞനും പാട്ടുകാരനുമായ നിക്കി ജാമാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ലിവ് ഇറ്റ് അപ്പ് എന്നു പേരിട്ടിരിക്കുന്ന ഗാനം മണിക്കൂറുകള്‍ക്കം കണ്ടത് ലക്ഷകണക്കിന് ആളുകളാണ്. പ്രമുഖ ഡിജെ ഡിപ്ലോയാണ് ഈ ഗാനത്തിന്റെ പ്രോഡ്യൂസര്‍.

‘വീ ആര്‍ വണ്‍’, ‘വക്കാ വക്കാ’, ‘കപ്പ് ഓഫ് ലൈഫ്’ തുടങ്ങിയ ഹിറ്റ് ലോകകപ്പ് ഗാനങ്ങളുടെ നിരയിലേക്ക് ലിവ് ഇറ്റ് അപ്പ് ഉയരുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പാട്ടുകാരി ഇറ ഇസത്രെഫിയാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രമുഖ ഹോളിവുഡ് താരം വില്‍ സ്മിത്തും ഒപ്പം ചുവടുകള്‍ വെക്കുന്നു. മെസി, നെയ്മര്‍, റോണാള്‍ഡീഞ്ഞോ തുടങ്ങിയ പ്രമുഖ താരങ്ങളും വിഡിയോയുടെ രംഗങ്ങളില്‍ എത്തുന്നുണ്ട്.

മൈതാനത്ത് അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച് താരങ്ങളും ആരാധകരുടെ ആഹ്ലാദവുമെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വീഡിയോ റഷ്യന്‍ ലോകകപ്പ് ആവേശത്തിലാക്കും. മനുഷ്യരുടെ ഒരുമയെക്കുറിച്ചുള്ള സന്ദേശം നല്‍കുന്നതാണ് ഗാനം.

വീഡിയോ കാണാം.