ആരാധകരുടെ പിൻബലം ബ്ലാസ്റ്റേഴ്‌സിന്; യൂറോപ്പിന് വെളിയിലുള്ള ക്ലബ്ബുകളിൽ ലോകത്ത് രണ്ടാം സ്ഥാനം

ഒരൊറ്റ സീസണിലെ ഹോം മാച്ചുകളെല്ലാം കഴിഞ്ഞപ്പോൾ തന്നെ കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ് ലോകത്തിന്റെ നെറുകയിൽ. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ്ബുകളുടെ പട്ടികയിലാണ് സച്ചിന്റെ പ്രിയപ്പെട്ട ക്ലബ്ബിന്റെ സ്ഥാനം.
 | 

ആരാധകരുടെ പിൻബലം ബ്ലാസ്റ്റേഴ്‌സിന്; യൂറോപ്പിന് വെളിയിലുള്ള ക്ലബ്ബുകളിൽ ലോകത്ത് രണ്ടാം സ്ഥാനം
കൊച്ചി: ഒരൊറ്റ സീസണിലെ ഹോം മാച്ചുകളെല്ലാം കഴിഞ്ഞപ്പോൾ തന്നെ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ലോകത്തിന്റെ നെറുകയിൽ. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോൾ ക്ലബ്ബുകളുടെ പട്ടികയിലാണ് സച്ചിന്റെ പ്രിയപ്പെട്ട ക്ലബ്ബിന്റെ സ്ഥാനം.

യൂറോപ്പിന് വെളിയിലുള്ള ഫുട്‌ബോൾ ക്ലബ്ബുകളിൽ ഹോം ഗ്രൗണ്ടിൽ കളി കാണാനെത്തിയ ആരാധകരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിക്കി പേജിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ അർജന്റീനയിൽ നിന്നുള്ള റിവർ ക്ലബ് മാത്രമാണുള്ളത്.

ആരാധകരുടെ പിൻബലം ബ്ലാസ്റ്റേഴ്‌സിന്; യൂറോപ്പിന് വെളിയിലുള്ള ക്ലബ്ബുകളിൽ ലോകത്ത് രണ്ടാം സ്ഥാനം

കൊച്ചിയിൽ നടന്ന ഓരോ മത്സരത്തിലും ശരാശരി 49111 പേരാണ് നേരിട്ടെത്തിയത്. 54000 പേർ വീതം എത്തിയാണ് ബ്യൂണസ് അയേഴ്‌സിൽ നിന്നുള്ള റിവർ ഗ്ലബ്  ഈ സീസണിലെ ഒന്നാം സ്ഥാനക്കാരായത്. അതായത് ഒരു കളിയിൽ ശരാശരി 6000 പേർ കൂടി സ്റ്റേഡിയത്തിൽ എത്തിയിരുന്നെങ്കിൽ യൂറോപ്പിന് വെളിയിൽ ഏറ്റവും ആരാധകരുള്ള ക്ലബ്ബായി ബ്ലാസ്റ്റേഴ്സ് മാറിയേനെ.

ബ്രസീലിലെ സാവോ പോളോ ക്ലബ്, മറഡോണയിലൂടെ ലോക പ്രസിദ്ധമായ അർജന്റീനൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്‌സ് എന്നിവരൊക്കെ ആരാധകരുടെ എണ്ണത്തിൽ വളരെ പിന്നിലാണ്. ബ്രസീൽ, അർജന്റീന, യുഎസ്.എ, മെക്‌സിക്കോ, ചൈന, ജപ്പാൻ, ഇറാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ക്ലബ്ബുകളെല്ലാം ഒറ്റ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് മുന്നിൽ അടിയറവ് പറഞ്ഞു കഴിഞ്ഞു.

യൂറോപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ക്ലബ്ബുകളെ ഉൾപ്പെടുത്തി ലോകത്തെ മൊത്തം ക്ലബ്ബുകളുടെ കണക്കെടുത്താലും ബ്ലാസ്റ്റേഴ്‌സിന്റെ നില മോശമല്ല. 50395 എന്ന കണക്കിൽ നിൽക്കുന്ന ന്യൂ കാസിൽ യുണൈറ്റഡിന് തൊട്ടു താഴെയായി 14ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. ലോകം മുഴുവൻ ആരാധകരുള്ള മാഞ്ചസ്റ്റർ സിറ്റി പോലൊരു ക്ലബ്ബ് പോലും ബ്ലാസ്‌റ്റേഴ്‌സിന് താഴെ മാത്രം.