പാക് ഭീഷണി വിലപ്പോവില്ല; പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയ ടീം ഇന്ത്യക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സ്ഥിരീകരണം

ഓസീസിനെതിരായ മൂന്നാം ഏകദിനത്തില് പട്ടാളത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയ ഇന്ത്യന് താരങ്ങള്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് നടപടിയെടുക്കില്ല. ഐ.സി.സിയുടെ ചട്ടങ്ങള് പാലിച്ചാണ് ഇന്ത്യ പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയതെന്ന് ടീം മാനേജ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യക്കെതിരെ നടപടി വേണമെന്ന പാക് മന്ത്രിയുടെ ഭീഷണി വിലപ്പോവില്ലെന്ന് വ്യക്തമായി.
 | 
പാക് ഭീഷണി വിലപ്പോവില്ല; പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയ ടീം ഇന്ത്യക്കെതിരെ നടപടിയുണ്ടാകില്ലെന്ന് സ്ഥിരീകരണം

റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പട്ടാളത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടപടിയെടുക്കില്ല. ഐ.സി.സിയുടെ ചട്ടങ്ങള്‍ പാലിച്ചാണ് ഇന്ത്യ പട്ടാളത്തൊപ്പി ധരിച്ചിറങ്ങിയതെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇന്ത്യക്കെതിരെ നടപടി വേണമെന്ന പാക് മന്ത്രിയുടെ ഭീഷണി വിലപ്പോവില്ലെന്ന് വ്യക്തമായി.

ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകാരാക്രമണത്തില്‍ കൊല്ലപ്പെട്ട 40 ജവാന്മാരുടെ ഓര്‍മ്മയ്ക്കും നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് പണം സമാഹരിക്കുന്നതിനും വേണ്ടിയാണ് ഇന്ത്യ റാഞ്ചി ഏകദിനത്തില്‍ പട്ടാളത്തൊപ്പി ധരിച്ചെത്തിയത്. ഐ.സി.സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷമായിരുന്നു നടപടി. ഐ സി സി സിഇഒ ഡേവ് റിച്ചാര്‍ഡ്സിന് ഇത് സംബന്ധിച്ച രേഖകളും അനുമതി അപേക്ഷയും ബി സി സി ഐ നേരത്തെ തന്നെ കൈമാറിയിരുന്നു.

ക്രിക്കറ്റിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതാണ് ടീം ഇന്ത്യയുടെ നടപടിയെന്നായിരുന്നു ഇതിനെ വിമര്‍ശിച്ചുകൊണ്ട് പാക് വാര്‍ത്താവിതരണ മന്ത്രി ഫവദ് ചൗധരി പറഞ്ഞത്. വിരാട് കോലിയെയും മഹേന്ദ്ര സിംഗ് ധോനിയെപ്പോലെയും ഉള്ള ലോകം കണ്ട മികച്ച കളിക്കാര്‍ ഇത്തരം രാഷ്ട്രീയ നീക്കത്തിന് കൂട്ടുനില്‍ക്കരുതായിരുന്നു. കാശ്മീരില്‍ ഇന്ത്യ നടത്തുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് പാക് താരങ്ങള്‍ കറുത്ത ബാന്‍ഡ് അണിഞ്ഞ് മൈതാനത്തിറങ്ങുമെന്നും ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോര്‍ഡ് ഐ.സി.സിയെ സമീപിക്കുമെന്നും ചൗധരി പറഞ്ഞിരുന്നു.