പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് വിട്ടുനില്‍ക്കാനാകില്ലെന്ന് ഐ.സി.സി

ഇംഗ്ലണ്ട് ലോകകപ്പില് പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളില് നിന്ന് ഇന്ത്യക്ക് വിട്ടുനില്ക്കാനാകില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്സില്. ലോകകപ്പില് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എല്ലാ മത്സരങ്ങളും കളിക്കാമെന്ന് ഓരോ ടീമുമായി ഐസിസി ധാരണ പത്രത്തില് ഒപ്പുവെച്ചിട്ടുണ്ട്. ഇക്കൂട്ടത്തില് ഇന്ത്യയുമായും കരാര് നിലനില്ക്കുന്നുണ്ട്. കരാര് ലംഘനം കാണിച്ചാല് കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സിഇഒ ഡേവ് റിച്ചാര്ഡ്സണ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
 | 
പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് വിട്ടുനില്‍ക്കാനാകില്ലെന്ന് ഐ.സി.സി

ദുബായ്: ഇംഗ്ലണ്ട് ലോകകപ്പില്‍ പാകിസ്ഥാനെതിരെയുള്ള മത്സരങ്ങളില്‍ നിന്ന് ഇന്ത്യക്ക് വിട്ടുനില്‍ക്കാനാകില്ലെന്ന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. ലോകകപ്പില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള എല്ലാ മത്സരങ്ങളും കളിക്കാമെന്ന് ഓരോ ടീമുമായി ഐസിസി ധാരണ പത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യയുമായും കരാര്‍ നിലനില്‍ക്കുന്നുണ്ട്. കരാര്‍ ലംഘനം കാണിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും സിഇഒ ഡേവ് റിച്ചാര്‍ഡ്സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടീമുകള്‍ക്ക് യാതൊരു കാരണവശാലും സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും ഡേവ് റിച്ചാര്‍ഡ്സണ്‍ പറഞ്ഞു. കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയിരുന്നു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40ലധികം സി.ആര്‍.പി.എഫ് ജവാന്മാര്‍ തീവ്രവാദി ആക്രമണത്തില്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് പാകിസ്ഥാനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമെ ഐസിസിക്ക് പ്രതികരിക്കാനാവുകയുള്ളുവെന്ന് ഐ.സി.സി ചെയര്‍പേഴ്സണ്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കുകയായിരുന്നു.