ധോനിയെ പുറത്താക്കിയത് ചതിയിലൂടെ? തെളിവുകള്‍ പുറത്ത്; അമ്പയറിംഗ് പിഴവിനെതിരെ രൂക്ഷ വിമര്‍ശനം

അമ്പയര്മാരുടെ അശ്രദ്ധ ഇന്ത്യയെ തോല്പിച്ചുവെന്നാണ് ആരാധകര് ഉന്നയിക്കുന്ന വാദം.
 | 
ധോനിയെ പുറത്താക്കിയത് ചതിയിലൂടെ? തെളിവുകള്‍ പുറത്ത്; അമ്പയറിംഗ് പിഴവിനെതിരെ രൂക്ഷ വിമര്‍ശനം

മാഞ്ചസ്റ്റര്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിപോരാട്ടത്തില്‍ ഗുരുതര അമ്പയറിംഗ് പിഴവ് ഉണ്ടായതായി ആരോപണം. ധോനി പുറത്തായതിന് തൊട്ടുമുന്‍പുള്ള പന്ത് നോ-ബോളായിരുന്നുവെന്നും റണ്ണൗട്ടായ പന്ത് ഫ്രീഹിറ്റ് ലഭിക്കണമായിരുന്നുവെന്നുമാണ് ആരോപണം. ഫ്രീ ഹിറ്റ് ലഭിക്കുന്ന പന്ത് ധോണി ഒരിക്കലും ഡബിള്‍ റണ്‍സെടുക്കാനുള്ള ശ്രമം നടത്തില്ല. കൂറ്റനടിക്ക് മുതിര്‍ന്നാല്‍ റണ്ണൗട്ട് സാഹചര്യം ഒഴിവാകുമായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു.

 

 

 

അവസാന പത്തോവര്‍ പവര്‍ പ്ലേയില്‍ അഞ്ച് ഫീല്‍ഡര്‍മാര്‍ക്കാണ് 30 യാര്‍ഡ് സര്‍ക്കിളിന് പിറകില്‍ നില്‍ക്കാന്‍ അനുവാദമുള്ളത്. ധോണിയുടെ റണ്ണൗട്ടിന് തൊട്ട് മുന്‍പത്തെ പന്തില്‍ 6 ഫീല്‍ഡര്‍മാര്‍ ബൗണ്ടറി ലൈനിന് തൊട്ടടുത്തായി നില്‍ക്കുന്നത് ഫീല്‍ഡ് സെറ്റിംഗില്‍ വ്യക്തമായിരുന്നു. എന്നാല്‍ അമ്പയര്‍മാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ല.

 

ധോണി ഔട്ടായ പന്തിന് തൊട്ടു മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ട ഫീല്‍ഡിംഗ് പൊസിഷനിന്റെ ഗ്രാഫിക്‌സിലും 6 ഫീല്‍ഡര്‍മാര്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്തു നില്‍ക്കുന്നതായി വ്യക്തമാക്കുന്നതാണ്. അമ്പയര്‍മാരുടെ അശ്രദ്ധ ഇന്ത്യയെ തോല്‍പിച്ചുവെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന വാദം. സംഭവത്തില്‍ ഐ.സി.സി നടപടി സ്വീകരിക്കുമെന്നും സൂചനകളുണ്ട്.