രോഹിത് ശര്‍മ്മയ്ക്കും ധവാനും അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം, സ്‌കോര്‍ നൂറ് കടന്നു

ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില് ഇന്ത്യക്ക് മികച്ച തുടക്കം. അവസാനം റിപ്പോര്ട്ട് ലഭിക്കുമ്പോള് 22 ഓവറില് വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 133 റണ്സെടുത്തിട്ടുണ്ട്. 68 പന്തില് 75 റണ്സുമായി ശിഖര് ധവാനും 61 പന്തില് 50 റണ്സുമായി രോഹിത് ശര്മ്മയുമാണ് ക്രീസില്. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ധവാന്റെ ഇന്നിംഗ്സ്. ഓസീസ് ബൗളര്മാരെ കണക്കിന് പെരുമാറിയാണ് ധവാന് തുടങ്ങിയത്. എന്നാല് മറുവശത്ത് രോഹിത് ശര്മ്മ വളരെ ക്ഷമയോടെയാണ് ബാറ്റുവീശുന്നത്. ഇന്ന് ജയിച്ചാല് ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
 | 
രോഹിത് ശര്‍മ്മയ്ക്കും ധവാനും അര്‍ധസെഞ്ച്വറി; ഇന്ത്യക്ക് മികച്ച തുടക്കം, സ്‌കോര്‍ നൂറ് കടന്നു

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. അവസാനം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 22 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 133 റണ്‍സെടുത്തിട്ടുണ്ട്. 68 പന്തില്‍ 75 റണ്‍സുമായി ശിഖര്‍ ധവാനും 61 പന്തില്‍ 50 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. 10 ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. ഓസീസ് ബൗളര്‍മാരെ കണക്കിന് പെരുമാറിയാണ് ധവാന്‍ തുടങ്ങിയത്. എന്നാല്‍ മറുവശത്ത് രോഹിത് ശര്‍മ്മ വളരെ ക്ഷമയോടെയാണ് ബാറ്റുവീശുന്നത്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.

ബാറ്റിംഗിന് പിന്തുണ നല്‍കുന്ന മൊഹാലിയിലെ പിച്ചില്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നൂറ് കടക്കുമെന്നാണ് പ്രതീക്ഷ. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു ധവാന്റേത്. ആദ്യ പവര്‍പ്ലേയില്‍ 58 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്ന് നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. എം.എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ഒരു സിക്സ് കൂടി നേടിയാല്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കാം. 216 സിക്‌സുകളുള്ള രോഹിതിന് മുന്നിലുള്ളത് എം എസ് ധോണി(217) മാത്രമാണ്.