ശിഖര്‍ ധവാന് സെഞ്ച്വറി; മൊഹാലി ഏകദിനത്തില്‍ ഓസീസിന് 359 റണ്‍സിന്റെ വിജയലക്ഷ്യം

ഓസീസിനെതിരായ നാലാം ഏകദിനത്തില് ഇന്ത്യക്ക് കൂറ്റന് സ്കോര്. ഓപ്പണര്മാരായ ശിഖര് ധവാന്റെയും രോഹിത് ശര്മ്മയുടെ ബാറ്റിംഗ് മികവില് ഇന്ത്യ 358 റണ്സ് നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്മാരായ ശിഖര് ധവാനും രോഹിത് ശര്മ്മയും മികച്ച തുടക്കമാണ് നല്കിയത്. 44 പന്തില് അര്ദ്ധ സെഞ്ചുറി പൂര്ത്തിയാക്കിയ ധവാന് 97 പന്തില് സെഞ്ചുറിയിലെത്തി. എന്നാല് തകര്ത്തുകളിച്ചിരുന്ന രോഹിത് സെഞ്ചുറിക്കരികെ പുറത്തായി. 92 പന്തില് 95 റണ്സെടുത്ത രോഹിതിനെ ജേ റിച്ചാര്ഡ്സണ് 31-ാം ഓവറില് ഹാന്ഡ്സ്കോമ്പിന്റെ കൈകളിലെത്തിക്കുകയായിരുന്നു.
 | 
ശിഖര്‍ ധവാന് സെഞ്ച്വറി; മൊഹാലി ഏകദിനത്തില്‍ ഓസീസിന് 359 റണ്‍സിന്റെ വിജയലക്ഷ്യം

മൊഹാലി: ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും രോഹിത് ശര്‍മ്മയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 358 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നല്‍കിയത്. 44 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ധവാന്‍ 97 പന്തില്‍ സെഞ്ചുറിയിലെത്തി. എന്നാല്‍ തകര്‍ത്തുകളിച്ചിരുന്ന രോഹിത് സെഞ്ചുറിക്കരികെ പുറത്തായി. 92 പന്തില്‍ 95 റണ്‍സെടുത്ത രോഹിതിനെ ജേ റിച്ചാര്‍ഡ്സണ്‍ 31-ാം ഓവറില്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

സെഞ്ച്വറി തികച്ചതിന് ശേഷം അതിവേഗം സ്‌കോര്‍ മുന്നോട്ട് നയിച്ച ധവാന്‍ 115 പന്തില്‍ 143 റണ്‍സ് നേടി പുറത്തായി. പാറ്റ് കമ്മിന്‍സിനാണ് വിക്കറ്റ്. പിന്നാലെ ഏഴ് റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും കൂടാരം കയറി. ഒരുഘട്ടത്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന 15 ഓവറുകളില്‍ ഇന്ത്യക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ധോനിക്ക് പകരം ടീമിലെത്തിയ ഋഷഭ് പന്ത് 24 പന്തില്‍ 36 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ വിജയ് ശങ്കര്‍ 15 പന്തില്‍ 26 റണ്‍സ് അടിച്ചെടുത്തു.

ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ് 5 വിക്കറ്റ് നേടി. ജെയ് റിച്ചാര്‍ഡ്‌സണ്‍ 3 വിക്കറ്റും സാംബ ഒരു വിക്കറ്റും നേടി. ഇന്ന് നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. എം.എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.