കംഗാരുക്കളെ മെരുക്കി ചഹലും നടരാജനും; ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം

കാന്ബറ: ഓസീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില് ഇന്ത്യക്ക് 11 റണ്സിന്റെ തകര്പ്പന് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എല് രാഹുലിന്റെ അര്ധ സെഞ്ച്വറിയുടെയും 23 പന്തില് 44 റണ്സെടുത്ത രവീന്ദ്ര ജഡേജയുടെയും ബലത്തില് 162 റണ്സ് നേടിയിരുന്നു. ചെറിയ പിച്ചില് എളുപ്പം നേടിയെടുക്കാവുന്ന വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് പക്ഷേ 150 റണ്സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി യുവേന്ദ്ര ചഹല്, ടി. നടരാജന് എന്നിവര് 3 വിക്കറ്റ് വീതം വീഴ്ത്തി. ചഹലാണ് മാന് ഓഫ് ദി
 | 
കംഗാരുക്കളെ മെരുക്കി ചഹലും നടരാജനും; ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം

കാന്‍ബറ: ഓസീസിനെതിരായ ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് 11 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടെയും 23 പന്തില്‍ 44 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെയും ബലത്തില്‍ 162 റണ്‍സ് നേടിയിരുന്നു. ചെറിയ പിച്ചില്‍ എളുപ്പം നേടിയെടുക്കാവുന്ന വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഓസീസിന് പക്ഷേ 150 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് വേണ്ടി യുവേന്ദ്ര ചഹല്‍, ടി. നടരാജന്‍ എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തി. ചഹലാണ് മാന്‍ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മൂന്നാമത്തെ ഓവറില്‍ തന്നെ ശിഖര്‍ ധവാനെ നഷ്ടമായി. പിന്നാലെയെത്തിയ നായകന്‍ വിരാട് കോലി(9) പെട്ടന്ന് കൂടാരം കയറിയതോടെ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയിലേക്കെന്ന് സൂചിപ്പിച്ചു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സഞ്ജു സാംസണ്‍-കെഎല്‍ രാഹുല്‍ കൂട്ടുകെട്ട് ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് 38 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്.

12-ാമത്തെ ഓവറില്‍ 23 റണ്‍സെടുത്ത സഞ്ജു പുറത്തായി. അടുത്ത ഓവറില്‍ മനീഷ് പാണ്ഡെയും പിന്നാലെ രാഹുല്‍ വിക്കറ്റ് കളഞ്ഞു കുളിച്ചു. ഇതോടെ ഇന്ത്യ വന്‍ തകര്‍ച്ച മണത്തെങ്കിലും അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗ് ടീമിനെ ദപ്പെട്ട സ്‌കോലെത്തിക്കുകയായിരുന്നു. ഓസീസിന് വേണ്ടി മോയിസസ് ഹെന്‍ട്രി 3 വിക്കറ്റ് നേടി.

തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ഓസീസ് ഓപ്പണര്‍മാര്‍ പക്ഷേ യുവേന്ദ്ര ചഹലിനും നടരാജിനും മുന്നില്‍ വീണു. 35 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും 34 റണ്‍സെടുത്ത ഷോര്‍ട്ടും പുറത്തായതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തി. പിന്നീട് മോയിസസ് ഹെന്‍ട്രി (20 പന്തില്‍ 30) രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നത് ഓസീസിന് വിനയായി. സീരീസില്‍ ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്.