രോഹിത്തിനും രക്ഷിക്കാനായില്ല; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

ഓസീസിനെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യക്ക് തോല്വി. 288 റണ്സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറില് 254 റണ്സെടുക്കാനേ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് നേടിയ റിച്ചാര്ഡ്സനാണ് ഇന്ത്യന് ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. നാല് റണ്സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുന്നിര ബാറ്റ്സ്മാന്മാരെ നഷ്ടമായിരുന്നു. പിന്നീട് നാലാം വിക്കറ്റില് ഒത്തുചേര്ന്ന് മഹേന്ദ്ര സിംങ് ധോനിയും രോഹിത് ശര്മ്മയുമാണ് വന് തോല്വി ഒഴിവാക്കിയത്. ഓപ്പണര് ശിഖര് ധവാന് (പൂജ്യം), ക്യാപ്റ്റന് വിരാട് കോഹ്ലി (മൂന്ന്), അമ്പാട്ടി റായുഡു (0) എന്നിവരാണ് ആദ്യ നാലോവറിനിടെ പൂറത്തായത്.
 | 
രോഹിത്തിനും രക്ഷിക്കാനായില്ല; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

സിഡ്‌നി: ഓസീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 288 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ 254 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് നേടിയ റിച്ചാര്‍ഡ്‌സനാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നടുവൊടിച്ചത്. നാല് റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായിരുന്നു. പിന്നീട് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് മഹേന്ദ്ര സിംങ് ധോനിയും രോഹിത് ശര്‍മ്മയുമാണ് വന്‍ തോല്‍വി ഒഴിവാക്കിയത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്ലി (മൂന്ന്), അമ്പാട്ടി റായുഡു (0) എന്നിവരാണ് ആദ്യ നാലോവറിനിടെ പൂറത്തായത്.

പിന്നീടെത്തിയ ധോനിയോടൊപ്പം ചേര്‍ന്ന് രോഹിത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 129 പന്തില്‍ 133 റണ്‍സെടുത്താണ് രോഹിത് പുറത്തായത്. ധോനി 96 പന്തില്‍ 51 റണ്‍സെടുത്തു. വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 23 പന്തില്‍ നിന്നും ഭുവി 29 റണ്‍സെടുത്തു. ജൈ റിച്ചാര്‍ഡ്‌സന്‍ ജേസണ്‍ ബെഹ്‌റന്‍ഡ്രോഫ് സഖ്യത്തിന്റെ ഉജ്വല ബൗളിങ് പ്രകടനമാണ് മല്‍സരം ആതിഥേയര്‍ക്ക് അനുകൂലമാക്കിയത്. സീസിനായി റിച്ചാര്‍ഡ്‌സന്‍ 10 ഓവറില്‍ 26 റണ്‍സ് വഴങ്ങി നാലും അരങ്ങേറ്റ മല്‍സരം കളിച്ച ബെഹ്‌റെന്‍ഡ്രോഫ് 10 ഓവറില്‍ 39 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. റിച്ചാര്‍ഡ്‌സനാണു കളിയിലെ കേമന്‍.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഉസ്മാന്‍ ഖവാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. തകര്‍ച്ചയോടെ തുടങ്ങിയ ഓസീസ് പക്ഷേ പിന്നീട് പക്വതയോടെ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുകയായിരുന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ രണ്ടാം മല്‍സരം ചൊവ്വാഴ്ച നടക്കും.