ഇന്ത്യ തിരിച്ചടിക്കുന്നു; ഓസീസ് ഏഴ് വിക്കറ്റിന് 191

ഓസീസിനെതിരായ ആദ്യ ടെസ്റ്റില് ഇന്ത്യ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള് ഓസീസ് ഏഴ് വിക്കറ്റിന് 191 എന്ന നിലയിലാണ്. 87 റണ്സെടുക്കുന്നതിനിടയില് ഒസീസിന്റെ മുന്നിര വിക്കറ്റുകളെല്ലാം വീണിരുന്നു. പുറത്താകാതെ ട്രാവിസ് ഹെഡ് നേടിയ അര്ധ സെഞ്ച്വറിയാണ് ഓസീസിനെ വന് തകര്ച്ചയില് നിന്ന് പിടിച്ചുയര്ത്തിയത്. ആദ്യ ഓവറില് തന്നെ ഓപ്പണര് ആരോണ് ഫിഞ്ചിന്റെ കുറ്റിതെറിപ്പിച്ച് ഇഷാന്ത് ശര്മ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് അക്കൗണ്ട് തുറക്കാന് പോലുമായില്ല.
 | 
ഇന്ത്യ തിരിച്ചടിക്കുന്നു; ഓസീസ് ഏഴ് വിക്കറ്റിന് 191

അഡ് ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഓസീസ് ഏഴ് വിക്കറ്റിന് 191 എന്ന നിലയിലാണ്. 87 റണ്‍സെടുക്കുന്നതിനിടയില്‍ ഒസീസിന്റെ മുന്‍നിര വിക്കറ്റുകളെല്ലാം വീണിരുന്നു. പുറത്താകാതെ ട്രാവിസ് ഹെഡ് നേടിയ അര്‍ധ സെഞ്ച്വറിയാണ് ഓസീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് പിടിച്ചുയര്‍ത്തിയത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ കുറ്റിതെറിപ്പിച്ച് ഇഷാന്ത് ശര്‍മ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. മൂന്ന് പന്ത് നേരിട്ട ഫിഞ്ചിന് അക്കൗണ്ട് തുറക്കാന്‍ പോലുമായില്ല.

രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മാര്‍കസ് ഹാരിസും ഉസ്മാന്‍ ഖ്വാജയും ചേര്‍ന്ന് ഓസീസിനെ കര കയറ്റാന്‍ ശ്രമിച്ചെങ്കിലും അശ്വന്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 57 പന്തില്‍ 26 റണ്‍സായിരുന്നു ഹാരിസിന്റെ വിക്കറ്റെടുത്ത് ഇന്ത്യ സ്പിന്‍ കരുത്ത് കാട്ടി. പിന്നാലെ പിന്നീട് ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിനെ ബൗള്‍ഡ് ചെയ്ത് അശ്വന്‍ വീണ്ടും തിളങ്ങി. അധികം വൈകാതെ ഉസ്മാന്‍ ഖ്വാജയും അശ്വന് മുന്നില്‍ മുട്ടുമടക്കിയതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തി. ഇന്ത്യക്ക് വേണ്ടി ഇഷാന്ത് ശര്‍മ്മ, ബുംറ എന്നിവര്‍ രണ്ട് വീതവും അശ്വന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

മൂന്നാം ദിനം ഓസീസിനെ വേഗം പുറത്താക്കാനാവും ഇന്ത്യ ശ്രമിക്കുക. രണ്ടാം ഇന്നിംഗ്‌സില്‍ 300 ലേറെ ലീഡ് നേടാനായാല്‍ അഡ്ലെയ്ഡില്‍ കോലിക്കും കൂട്ടര്‍ക്കും വിജയം പ്രതീക്ഷിക്കാം. രണ്ടാം ദിനം 9 വിക്കറ്റിന് 250 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് റണ്‍സൊന്നും കൂട്ടിച്ചേര്‍ക്കാനായില്ല. നേരത്തെ പുജാരയുടെ സെഞ്ച്വറി പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ സ്‌കോര്‍ 200 കടത്തിയത്. മൂന്നാമതായി ഇറങ്ങി 231 പന്തില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കം 123 റണ്‍സാണ് പൂജാര നേടിയത്. പൂജാരയുടെ 16-ാം ടെസ്റ്റ് സെഞ്ചുറിയാണിത്.