കിവീസിനോട് കണക്ക് തീര്‍ത്ത് ഇന്ത്യ; രണ്ടാം മത്സരത്തില്‍ അനായാസ ജയം

ആദ്യ ട്വന്റി-20 മത്സരത്തിലേറ്റ കനത്ത പരാജയത്തിന് പകരം വീട്ടി രോഹിത് ശര്മ്മയും കൂട്ടരും. ഓക്ലന്ഡില് നടന്ന രണ്ടാമത്തെ മത്സരത്തില് ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര് നിശ്ചിത ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 158 റണ്സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 18.5 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യം മറികടന്നു. രോഹിത് ശര്മ (50), ഋഷഭ് പന്ത് (40*), ശിഖര് ധവാന് (30) എന്നിവരാണ് ഇന്ത്യയുടെ വിജയ ശില്പ്പികള്.
 | 
കിവീസിനോട് കണക്ക് തീര്‍ത്ത് ഇന്ത്യ; രണ്ടാം മത്സരത്തില്‍ അനായാസ ജയം

ഓക്‌ലന്‍ഡ്: ആദ്യ ട്വന്റി-20 മത്സരത്തിലേറ്റ കനത്ത പരാജയത്തിന് പകരം വീട്ടി രോഹിത് ശര്‍മ്മയും കൂട്ടരും. ഓക്‌ലന്‍ഡില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40*), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് ഇന്ത്യയുടെ വിജയ ശില്‍പ്പികള്‍.

ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും കിവീസിന് വലിയ സ്‌കോര്‍ നേടാനായില്ല. ഒരു ഘട്ടത്തില്‍ തകര്‍ന്നടിയുമെന്ന് തോന്നിച്ചെങ്കിലും കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (28 പന്തില്‍ 50), റോസ് ടെയ്ലര്‍ (36 പന്തില്‍ 42) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ടീമിന് മാന്യമായ സ്‌കോറിലേക്കെത്തിച്ചു.10 ഓവറില്‍ നാലിന് 60 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ശേഷമാണ് ടെയ്‌ലറും കോളിന്‍സും കിവീസിനെ കൈപിടിച്ചുയര്‍ത്തിയത്. ഇന്ത്യക്ക് വേണ്ടി ക്രുനാല്‍ പാണ്ഡ്യ മൂന്നും ഖലീല്‍ അഹമ്മദ് രണ്ടും വിക്കറ്റ് വീഴ്ത്തി. ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ താരം.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത്ത് ശര്‍മ്മയും (29 പന്തില്‍ 50) ശിഖര്‍ ധവാനും(31 പന്തില്‍ 30) നല്‍കിയത് എന്നാല്‍ ഇരുവരും പെട്ടെന്ന് പുറത്തായതോടെ കാര്യങ്ങള്‍ പ്രതികൂലമായി. വിജയ് ശങ്കറിനും(8 പന്തില്‍ 14) കാര്യമായി ഒന്നും ചെയ്യാനായില്ല. പിന്നീട് ക്രീസിലെത്തിയ ധോനിയെ (17 പന്തില്‍ 20) കൂട്ടുപിടിച്ച് ഋഷഭ് പന്ത് (28 പന്തില്‍ 40) നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.