ചിരവൈരികളുടെ രണ്ടാം പോരാട്ടം ഇന്ന്; പകരം വീട്ടാന്‍ പാകിസ്ഥാന്‍

ഏഷ്യാ കപ്പ് സൂപ്പര് ഫോര് റൗണ്ടില് ഇന്ത്യ ഇന്നു പാക്കിസ്ഥാനെ നേരിടും. ഏഷ്യ കപ്പില് ചിരവൈരികളുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ പോരാട്ടത്തില് ഇന്ത്യ 8 വിക്കറ്റിന്റെ തകര്പ്പന് വിജയം സ്വന്തമാക്കിയിരുന്നു. നായകന് രോഹിതിന്റെയും ഓള്റൗണ്ടര് രവീന്ദ്ര ജഡേജയുടെയും മിന്നും ഫോം ഇന്ത്യയുടെ ആത്മവിശ്വാസം വര്ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല് കളിയുടെ ഏത് സമയത്തും തിരിച്ചുവരാന് പ്രാപ്തിയുള്ള ടീമാണ് പാകിസ്ഥാന്. അതുകൊണ്ടു തന്നെ പിഴവുകളില്ലാത്ത പോരാട്ട മികവിന് മാത്രമെ സര്ഫ്രരാസ് അഹമ്മദിനെയും കൂട്ടരെയും തോല്പ്പിക്കാന് കഴിയൂ.
 | 

ചിരവൈരികളുടെ രണ്ടാം പോരാട്ടം ഇന്ന്; പകരം വീട്ടാന്‍ പാകിസ്ഥാന്‍

ദുബായ്: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ ഇന്ത്യ ഇന്നു പാക്കിസ്ഥാനെ നേരിടും. ഏഷ്യ കപ്പില്‍ ചിരവൈരികളുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ പോരാട്ടത്തില്‍ ഇന്ത്യ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. നായകന്‍ രോഹിതിന്റെയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും മിന്നും ഫോം ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കളിയുടെ ഏത് സമയത്തും തിരിച്ചുവരാന്‍ പ്രാപ്തിയുള്ള ടീമാണ് പാകിസ്ഥാന്‍. അതുകൊണ്ടു തന്നെ പിഴവുകളില്ലാത്ത പോരാട്ട മികവിന് മാത്രമെ സര്‍ഫ്രരാസ് അഹമ്മദിനെയും കൂട്ടരെയും തോല്‍പ്പിക്കാന്‍ കഴിയൂ.

ടീമിലേക്ക് തിരിച്ചെത്തിയ ജഡേജയും സ്പിന്‍ കരുത്തായ കേദാര്‍ ജാദവും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും മികച്ച രീതിയില്‍ പന്തെറിയുന്നത് ഇന്ത്യക്ക് ഗുണം ചെയ്യും. ഷുഹൈബ് മാലിക്ക് എന്ന പരിചയസമ്പന്നനെ ഒഴിച്ചാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തവരാണ് മറ്റു പാക് ബാറ്റ്‌സ്മാന്‍മാര്‍. ഓപ്പണര്‍ ഫഖര്‍ സമാന്‍ ഫോം വീണ്ടെടുക്കാത്താതും പാക് പാളയത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കുഞ്ഞന്‍ ടീമായ ഹോങ്കോങിനെതിരെ മാത്രമാണ് പാകിസ്ഥാന്‍ സ്വസിദ്ധമായ രീതിയില്‍ പാകിസ്ഥാന് കളിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അഫ്ഗാനിസ്ഥാനെതിരെയും കഷ്ടിച്ചാണ് ടീം വിജയത്തിലെത്തിയത്.

കളി മികവിനേക്കാള്‍ വൈകാരിക മാനങ്ങളുള്ള മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും രോഹിതും കൂട്ടരും ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ മത്സരത്തിലിറങ്ങിയ സമാന ടീം തന്നെയായിരിക്കും ഇന്നും കളിക്കാനിറങ്ങുകയെന്നാണ് സൂചന. പാകിസ്ഥാന്‍ ഷഡബ് ഖാനെ കൂടാതെ ഒരു സ്പിന്നറെയും കൂടി ടീമില്‍ ഇടം നല്‍കാന്‍ സാധ്യതയുണ്ട്. മാലിക്കിന്റെ സ്പിന്‍ മികവും നായകന്‍ ഉപയോഗപ്പെടുത്തും. ലോകത്തിലെ മികച്ച ഫാസ്റ്റ് ബൗളിംഗ് കരുത്തരായ പാക് ടീമിന് പക്ഷേ സമീപകാലത്ത് പ്രതാപത്തിനൊത്ത് ഉയരാന്‍ കഴിയുന്നില്ല. മുഹമ്മദ് ആമിര്‍, ഹസന്‍ അലി, ഉസ്മാന്‍ ഖാന്‍ എന്നീ ഫാസ്റ്റ് ബൗളിംഗ് നിര ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നതും ടീമിനെ കുഴക്കുന്നുണ്ട്. ഇന്ത്യന്‍ സമയം 5 മണിക്കാണ് മത്സരം ആരംഭിക്കുക.