ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഋഷഭ് പന്ത് പുറത്ത്

മലയാളി താരം സഞ്ജു സാംസണും ഇഷാന് കിഷനും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇരുവരെയും ടീമിലെടുത്തില്ല.
 | 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും ഋഷഭ് പന്ത് പുറത്ത്

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പുറത്ത്. വൃദ്ധിമാന്‍ സാഹയാണ് പന്തിന് പകരം വിക്കറ്റിന് പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വിന്‍ഡീസിനെതിരായ പരമ്പരയില്‍ ബാറ്റിംഗില്‍ പൂര്‍ണമായും പരാജയപ്പെട്ട പന്തിനെ മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ടെസ്റ്റില്‍ ശരാശരി പ്രകടനം കാഴ്ച്ചവെക്കുമെന്ന് ഉറപ്പുള്ള സാഹയെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

അതേസമയം മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനും പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇരുവരെയും ടീമിലെടുത്തില്ല. രോഹിത് ശര്‍മ്മയെ ടെസ്റ്റില്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനായി നിയമിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. നാലാം നമ്പറില്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാവും ഇറങ്ങുക. പരിക്കേറ്റ ജസ്പ്രീത് ബുമ്രയും ടീമിലില്ല. സ്വന്തം നാട്ടിലെ ആദ്യ ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്നതിനിടെയാണ് ബുമ്രയ്ക്ക് പരിക്കേറ്റത്. ബുമ്രയ്ക്ക് പകരം മുഹമ്മദ് ഷമിയായിരിക്കും പേസ് ആക്രമണം നയിക്കുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നിര്‍ണായകമാണ്. പരമ്പരയില്‍ തോല്‍വിയേറ്റു വാങ്ങിയാല്‍ റാങ്കിംഗില്‍ കോലിയും കൂട്ടരും താഴേക്ക് പോകും.

ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.