ഗ്രീന്‍ഫീല്‍ഡില്‍ വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി കോലിയും കൂട്ടരും; വിജയം 9 വിക്കറ്റിന്

അവസാന ഏകദിനത്തില് വിന്ഡീസിനെതിരെ ഇന്ത്യക്ക് തകര്പ്പന് ജയം. 35 ഓവര് ബാക്കി നില്ക്കെയാണ് വിന്ഡീസ് ഉയര്ത്തിയ 104 റണ്സ് ഇന്ത്യ മറികടന്നത്. അര്ധ സെഞ്ച്വറി നേടിയ ഓപ്പണര് രോഹിത് ശര്മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ രവീന്ദ്ര ജഡേജയുടെ സ്പിന് കരുത്തിലാണ് ദുര്ബല സ്കോറിന് ഇന്ത്യ വിന്ഡീസിനെ തളച്ചത്. 25 റണ്സെടുത്ത നായകന് ജെയ്സണ് ഹോള്ഡറായിരുന്നു വിന്ഡീസ് ഇന്നിംഗ്സിലെ ടോപ് സ്കോറര്.
 | 

ഗ്രീന്‍ഫീല്‍ഡില്‍ വിന്‍ഡീസിനെ ചുരുട്ടിക്കെട്ടി കോലിയും കൂട്ടരും; വിജയം 9 വിക്കറ്റിന്

തിരുവനന്തപുരം: അവസാന ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 35 ഓവര്‍ ബാക്കി നില്‍ക്കെയാണ് വിന്‍ഡീസ് ഉയര്‍ത്തിയ 104 റണ്‍സ് ഇന്ത്യ മറികടന്നത്. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ രോഹിത് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ രവീന്ദ്ര ജഡേജയുടെ സ്പിന്‍ കരുത്തിലാണ് ദുര്‍ബല സ്‌കോറിന് ഇന്ത്യ വിന്‍ഡീസിനെ തളച്ചത്. 25 റണ്‍സെടുത്ത നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡറായിരുന്നു വിന്‍ഡീസ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോറര്‍.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്തെടുത്തത്. ഓപ്പണര്‍ കിറെണ്‍ പവലിനെ അക്കൗണ്ട് തുറക്കും മുന്‍പ് ബുവനേശ്വര്‍ കുമാര്‍ കൂടാരം കയറ്റി. പിന്നാലെ ഹോപ്പിനെ ബുംമ്രയും പുറത്താക്കി. പിന്നീട് പന്തെറിയാനെത്തിയ ഖലീല്‍ അഹമ്മദ് റോവ്‌റെന്‍ പവലിനെക്കൂടി പുറത്താക്കിയതോടെ വിന്‍ഡീസ് പതനം ഏതാണ്ട് ഉറപ്പായി കഴിഞ്ഞിരുന്നു.

രവീന്ദ്ര ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംമ്രയും ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആറ് ഓവര്‍ പന്തെറിഞ്ഞ ബുംമ്ര വെറും വെറും പതിനൊന്ന് റണ്‍സ് മാത്രമാണ് വിട്ടു നല്‍കിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പതുക്കെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ റണ്ണൊന്നും നേടാന്‍ രോഹിതിന് കഴിഞ്ഞില്ല. രണ്ടാം ഓവറില്‍ ശിഖര്‍ ധവാന്റെ വിക്കറ്റും വീണു. പിന്നാലെ എത്തിയ കോലിയുടെ ക്യാച്ച് സ്ലിപ്പില്‍ നഷ്ടപ്പെടുത്തിയതോടെയാണ് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകുന്നത്. രോഹിത് സ്‌കോറിംഗിന് വേഗം കൂട്ടിയപ്പോള്‍ സ്‌ട്രൈക്ക് നല്‍കി കോലിയും കൂടെ നിന്നു. അവസാന ജയത്തോടെ ഇന്ത്യ 3-1 പരമ്പരയും സ്വന്തമാക്കി.