ഇന്ത്യ 367 റണ്‍സിന് പുറത്ത്; രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന് നാല് വിക്കറ്റുകള്‍ നഷ്ടമായി

വിന്ഡിസിനെതിരായ രണ്ടാം ടെസ്റ്റില് ആദ്യ ഇന്നിംഗിസില് ഇന്ത്യ 367 റണ്സിന് പുറത്തായി. ഒരു ഘട്ടത്തില് നാലു വിക്കറ്റ് നഷ്ടത്തില് 308 റണ്സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് പക്ഷേ 31 റണ്സ് കൂട്ടിച്ചേര്ക്കുന്നതിനിടെ 5 വിക്കറ്റുകള് നഷ്ടമായി. അവസാന വിക്കറ്റില് അശ്വന് ചേര്ത്ത 25 റണ്സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. രണ്ടാം ഇന്നിംഗ്സില് വിന്ഡിസ് ബാറ്റിംഗ് തകര്ച്ച നേരിടുകയാണ്. 46 റണ്സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള് ഇന്ത്യ വീഴ്ത്തി കഴിഞ്ഞു. കുല്ദീപ്, ഉമേഷ് യാദവ്, അശ്വന്, ജഡേജ എന്നിവരാണ് വിക്കറ്റുകള് വീഴ്ത്തിയിരിക്കുന്നത്. ഒരു റണ്സ് പോലും സ്കോര് ബോര്ഡില് ചേര്ക്കാന് കഴിയാതെയാണ് വിന്ഡീസിന്റെ ഓപ്പണര്മാര് കൂടാരം കയറിയത്.
 | 

ഇന്ത്യ 367 റണ്‍സിന് പുറത്ത്; രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസിന് നാല് വിക്കറ്റുകള്‍ നഷ്ടമായി

ഹൈദരാബാദ്: വിന്‍ഡിസിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗിസില്‍ ഇന്ത്യ 367 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക് പക്ഷേ 31 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായി. അവസാന വിക്കറ്റില്‍ അശ്വന്‍ ചേര്‍ത്ത 25 റണ്‍സാണ് ഇന്ത്യയുടെ ലീഡ് 50 കടത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡിസ് ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. 46 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി കഴിഞ്ഞു. കുല്‍ദീപ്, ഉമേഷ് യാദവ്, അശ്വന്‍, ജഡേജ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. ഒരു റണ്‍സ് പോലും സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ കഴിയാതെയാണ് വിന്‍ഡീസിന്റെ ഓപ്പണര്‍മാര്‍ കൂടാരം കയറിയത്.

നേരത്തെ തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ച വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ പ്രകടനമാണ് ഇന്ത്യയെ വലിയ സ്‌കോര്‍ നേടാതെ പുറത്താക്കാന്‍ സന്ദര്‍ശകരെ സഹായിച്ചത്. സെഞ്ചുറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവര്‍ പുറത്തായതോടെയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമായത്. ഇരുവരും 150 റണ്‍സിന്റെ കൂട്ട്‌ക്കെട്ട് ഉണ്ടാക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ ഇന്നിംഗിസിനെ വന്‍തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. രണ്ടാം ഇന്നിംഗിസിന് ഇറങ്ങിയ പൃഥി ഷായുടെ വെടിക്കെട്ട് ഹാഫ് സെഞ്ച്വറി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. എന്നാല്‍ വാലറ്റം പരാജയപ്പെട്ടതോടെ 367 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു.

രണ്ടാം ഇന്നിംഗിസിന്റെ തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി കഴിഞ്ഞു. മധ്യനിരയില്‍ നിന്ന് മികച്ച പ്രകടനമുണ്ടായില്ലെങ്കില്‍ ഇന്ത്യക്ക് വിജയം അനായാസമാകും. ചെയ്‌സും അബ്രിസുമാണ് ക്രീസില്‍. നൈറ്റ് വാച്ചര്‍മാരെ ഇറക്കി പ്രതിരോധ തന്ത്രം പയറ്റാനായിരിക്കും വിന്‍ഡീസ് ഇനി ശ്രമിക്കുക.