ധോനിയെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഹിറ്റ്മാന്‍; ഐ.പി.എല്‍ കലാശപ്പോര് ഇന്ന്

ഹൈദരാബാദ്: ഐ.പി.എല് കലാശപ്പോര് ഇന്ന്. ഹൈദരാബാദില് രാത്രി 7.30 ന് നടക്കുന്ന ഫൈനലില് ഹിറ്റ്മാന് രോഹിത് ശര്മ്മയുടെ മുംബൈ ഇന്ത്യന്സും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര് കിംഗ്സും ഏറ്റുമുട്ടും. നാലാമത്തെ കിരീടം സ്വന്തമാക്കാനാണ് ഇരുടീമുകളും ഇന്നിറങ്ങുക. 20 കോടി രൂപയാണ് വിജയികളാകുന്ന ടീമിന് ലഭിക്കുക. ആദ്യ എലിമിനേറ്ററില് ചെന്നൈയ്ക്കെതിരെ മുംബൈ വലിയ വിജയം സ്വന്തമാക്കിയിരുന്നു. കണക്കുകളില് ഇരുടീമുകള്ക്കും തുല്യ സാധ്യതയാണ് കല്പ്പിക്കപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള 27 തവണയാണ് ഇരുടീമുകളും നേര്ക്കുനേര് വന്നത്. ഇതില് മുംബൈക്ക് 16ഉം ചെന്നൈക്ക്
 | 
ധോനിയെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ഹിറ്റ്മാന്‍; ഐ.പി.എല്‍ കലാശപ്പോര് ഇന്ന്

ഹൈദരാബാദ്: ഐ.പി.എല്‍ കലാശപ്പോര് ഇന്ന്. ഹൈദരാബാദില്‍ രാത്രി 7.30 ന് നടക്കുന്ന ഫൈനലില്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും മഹേന്ദ്ര സിംഗ് ധോനിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. നാലാമത്തെ കിരീടം സ്വന്തമാക്കാനാണ് ഇരുടീമുകളും ഇന്നിറങ്ങുക. 20 കോടി രൂപയാണ് വിജയികളാകുന്ന ടീമിന് ലഭിക്കുക. ആദ്യ എലിമിനേറ്ററില്‍ ചെന്നൈയ്‌ക്കെതിരെ മുംബൈ വലിയ വിജയം സ്വന്തമാക്കിയിരുന്നു. കണക്കുകളില്‍ ഇരുടീമുകള്‍ക്കും തുല്യ സാധ്യതയാണ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഇതുവരെയുള്ള 27 തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മുംബൈക്ക് 16ഉം ചെന്നൈക്ക് 11ഉം ജയം വീതമാണുള്ളത്. ആദ്യ എലിമിനേറ്ററിലെ വിജയവും മികച്ച ഫോമില്‍ കളിക്കുന്ന ബാറ്റിംഗ് നിരയും മുംബൈയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ബാറ്റിംഗിലെ ഫോമില്ലായ്മയാണ് ചെന്നൈയുടെ പ്രധാന പോരായ്മ. ഇക്കാര്യം ധോനി തുറന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

റണ്ണൊഴുകുന്ന ഹൈദരാബാദിലെ പിച്ചില്‍ ബാറ്റിംഗ് പിഴവുകള്‍ സംഭവിച്ചാല്‍ തോല്‍വിയുറപ്പാണ്. രോഹിത്, ഡികോക്ക്, സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് മുംബൈയുടെ കരുത്ത്. മധ്യനിരയില്‍ പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്മാരും തീപാറുന്ന ഫോമിലാണ്. അപകട ഘട്ടങ്ങളില്‍ ബൗളര്‍മാരുടെ അന്തകരാണ് പാണ്ഡ്യ സഹോദരന്മാര്‍. രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ലസിത മലിംഗ എന്നിവര്‍ ബൗളിംഗ് അറ്റാക്കിന് ചുക്കാന്‍ പിടിക്കും. ജയന്ത് യാദവിന് പകരം മിച്ചല്‍ മക്ലനാഗന്‍ ടീമിലെത്തുമെന്നാണ് സൂചന.

ചെന്നൈയുടെ ഷെയ്ന്‍ വാട്‌സണ്‍-ഡ്യുപ്ലെസി ജോഡിയാണ് ഐ.പി.എല്ലിലെ ഏറ്റവും അപകടകാരികളായ ഓപ്പണര്‍മാര്‍. ചെന്നൈയുടെ കരുത്തും ഈ കൂട്ടുകെട്ടാണ്. ഇവരെ വേഗം പറഞ്ഞയക്കാനാവും മുംബൈ ശ്രമിക്കുക. സുരേഷ് റെയ്‌ന, അംബട്ടി റായിഡു, മഹേന്ദ്ര സിംഗ് ധോനി എന്നിവരാണ് പിന്നീട് വരുന്ന ബാറ്റ്‌സ്മാന്‍മാര്‍. റെയ്‌നയും റായിഡുവും സ്ഥിരത അവകാശപ്പെടാന്‍ കഴിയാത്ത താരങ്ങളാണ്. ധോനിയാണ് ഇവരില്‍ ഏറ്റവും അപകടകാരി. ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവരാണ് ഓള്‍റൗണ്ടര്‍ മികവ് പുലര്‍ത്താന്‍ കഴിയുന്ന ടീമിലെ താരങ്ങള്‍. എന്നാല്‍ ഇവരും സമീപകാലത്ത് വലിയ ഫോമിലല്ല.

കാര്യങ്ങള്‍ അനുകൂലമല്ലെങ്കിലും ഒത്തിണക്കത്തോടെ കളിച്ച് ജയിക്കാന്‍ ചെന്നൈയ്ക്ക് കഴിയും. ധോനിയെപ്പോലൊരു ലോകോത്തര നായകനുള്ളപ്പോള്‍ എന്ത് അദ്ഭുത പ്രകടനവും ചെന്നൈയില്‍ നിന്ന് പ്രതീക്ഷിക്കാം. വയസന്‍മാരുടെ ടീമെന്ന് കളിയാക്കപ്പെട്ട ചെന്നൈ തന്നെയായിരുന്നു ഇത്തവണ മികച്ച പ്രകടനം നടത്തിയ ടീമുകളില്‍ പ്രധാനി.

ചെന്നൈ ഇലവന്‍
Shane Watosn, Faf du Plessis, Suresh Raina, Ambati Rayudu, MS Dhoni, Dwayne Bravo, Ravindra Jadeja, Deepak Chahar, Harbhajan Singh, Mohit Sharma, Imran Tahir

മുംബൈ ഇലവന്‍
Rohit Sharma, Quinton de Kock, Suryakumar Yadav, Ishan Kishan, Kieron Pollard, Hardik Pandya, Krunal Pandya, Rahul Chahar, Mitchell McClenaghan, Jasprit Bumrah, Lasith Malinga