ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഐ.എസ്.എല്‍ സീസണിന്റെ ഫിക്‌സ്ച്ചര്‍ പുറത്ത്

കൊച്ചി: ഐഎസ്എല് 2019-20 സീസണിന്റെ ഫിക്സച്ചര് പുറത്തിറങ്ങി. ഒക്ടോബര് 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി- അത് ലറ്റികോ ഡി കൊല്ക്കത്തയെ നേരിടും. ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര് ലാല് നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരം കേരളത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരവും ഹോം ഗ്രൗണ്ടില് തന്നെയാണ് നടക്കുക. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികള്. ഇത്തവണ 90 മത്സരങ്ങളാണ് ലീഗ് ഘട്ടത്തില് നടക്കുക. ലീഗ്ഘട്ടത്തില് ആകെ 90
 | 
ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഐ.എസ്.എല്‍ സീസണിന്റെ ഫിക്‌സ്ച്ചര്‍ പുറത്ത്

കൊച്ചി: ഐഎസ്എല്‍ 2019-20 സീസണിന്റെ ഫിക്‌സച്ചര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി- അത് ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരം കേരളത്തിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍.

ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരവും ഹോം ഗ്രൗണ്ടില്‍ തന്നെയാണ് നടക്കുക. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍. ഇത്തവണ 90 മത്സരങ്ങളാണ് ലീഗ് ഘട്ടത്തില്‍ നടക്കുക. ലീഗ്ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. നവംബര്‍ 10 മുതല്‍ 23 വരെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയുണ്ടാകും. ലീഗിലെ അവസാന മത്സരവും കേരളാ ബ്ലാസ്റ്റേഴ്‌സിന്റേത് തന്നെയാണ്.

ബംഗളൂരു എഫ്.സിയാണ് കഴിഞ്ഞ തവണ കിരീടം ചൂടിയത്. നിരവധി മലയാളി താരങ്ങളോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. അനസ് എടത്തൊടികയും സി.കെ വിനീതും ഇത്തവണ ക്ലബിനൊടപ്പം ഉണ്ടാവില്ല.

ഫിക്സ്ച്ചര്‍ കാണാം.