‘ബൂം ബൂം’ ബൂമ്രയുടെ കന്നി സിക്‌സര്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ; വീഡിയോ കാണാം

: അര്ഹിച്ച വിജയം ഇന്ത്യ കൈവിട്ടെങ്കിലും അപ്രതീക്ഷിതമായ ചില നിമിഷങ്ങള് സമ്മാനിച്ചാണ് മൊഹാലി ഏകദിനം കടന്നുപോയത്. ഋഷഭ് പന്തിന്റെ പാളിപ്പോയ ധോനി തന്ത്രവും ഇന്ത്യ ഫീല്ഡില് വരുത്തിയ പിഴവുകള്ക്കുമെതിരെ ആരാധകര് വലിയ വിമര്ശനങ്ങള് ഉന്നയിച്ചെങ്കിലും മറ്റു ചില കാര്യങ്ങള്ക്ക് പ്രശംസയും ചൊരിഞ്ഞു. അതിലൊന്ന് ഇന്ത്യന് ഫാസ്റ്റ് ബൗളര് ജസ്പ്രീത് ബുംമ്ര അവസാന പന്തില് നേടിയ തകര്പ്പന് സിക്സറാണ്.
 | 

‘ബൂം ബൂം’ ബൂമ്രയുടെ കന്നി സിക്‌സര്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയ; വീഡിയോ കാണാം\

മൊഹാലി: അര്‍ഹിച്ച വിജയം ഇന്ത്യ കൈവിട്ടെങ്കിലും അപ്രതീക്ഷിതമായ ചില നിമിഷങ്ങള്‍ സമ്മാനിച്ചാണ് മൊഹാലി ഏകദിനം കടന്നുപോയത്. ഋഷഭ് പന്തിന്റെ പാളിപ്പോയ ധോനി തന്ത്രവും ഇന്ത്യ ഫീല്‍ഡില്‍ വരുത്തിയ പിഴവുകള്‍ക്കുമെതിരെ ആരാധകര്‍ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും മറ്റു ചില കാര്യങ്ങള്‍ക്ക് പ്രശംസയും ചൊരിഞ്ഞു. അതിലൊന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംമ്ര അവസാന പന്തില്‍ നേടിയ തകര്‍പ്പന്‍ സിക്‌സറാണ്.

ഓസീസിന്റെ പേസ് ബൗളര്‍ കമ്മിന്‍സിനെ നേരിട്ട ആദ്യ പന്ത് തന്നെ ബുംമ്ര ഗ്യാലറിയിലേക്ക് പറത്തി. മത്സരത്തിലെ അവസാന പന്ത് കൂടിയായിരുന്നു അത്. ഇതാദ്യമായാണ് ബുംറ ഇന്ത്യയ്ക്കു വേണ്ടി സിക്സ് നേടുന്നത്. ടെസ്റ്റിലും ട്വന്റി 20-യിലുമൊന്നും ബുംറയ്ക്ക് ഈ നേട്ടമില്ല. ബുംമ്രയുടെ സിക്‌സറിന് ഡ്രസ്സിംഗ് റൂമില്‍ വലിയ വരവേല്‍പ്പാണ് ഉണ്ടായത്. നായകന്‍ കോലിയുള്‍പ്പെടെ വലിയ ആവേശത്തോടെ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

2000-ല്‍ വെങ്കിടേഷ് പ്രസാദ് ഓസ്ട്രേലിയയ്ക്കെതിരേ അവസാന പന്തില്‍ സിക്സ് നേടിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പതിനൊന്നാം നമ്പര്‍ ബാറ്റ്സ്മാന്‍ സമാന നേട്ടം കൈവരിക്കുന്നത്. 19 വര്‍ഷം പഴക്കമുള്ള അവസാന പന്ത് റെക്കോര്‍ഡ് ബുംമ്ര സ്വന്തം പേരിലാക്കി. സിക്‌സറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

വീഡിയോ കാണാം.