കുട്ടിക്രിക്കറ്റിലെ ധോനി യുഗം അവസാനിക്കുന്നു; വിന്‍ഡീസിനും ഓസീസിനുമെതിരായ ടി-20 പരമ്പരകളില്‍ നിന്ന് പുറത്ത്

മഹേന്ദ്ര സിംഗ് ധോനിയെന്ന പ്രതിഭാശാലിയായ ക്രിക്കറ്ററുടെ യുഗം അവസാനിക്കുന്നുവെന്ന് സൂചന നല്കി വിന്ഡീസിനും ഓസീസിനുമെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ച് സെലക്ടര്മാര്. കഴിഞ്ഞ കുറേ വര്ഷങ്ങളായ ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ധോനി. സമീപകാലത്ത് ബാറ്റുകൊണ്ട് കൂടുതലൊന്നും ധോനിക്ക് കഴിയാതിരുന്നത് വിനയായി. അതേസമയം ധോനിക്ക് പകരക്കാരനെ കണ്ടെത്തുന്നതിന്റെ ഭാഗമാണ് പുറത്താക്കല് നടപടിയെന്നാണ് സെലക്ടര്മാരുടെ വിശദീകരണം.
 | 

കുട്ടിക്രിക്കറ്റിലെ ധോനി യുഗം അവസാനിക്കുന്നു; വിന്‍ഡീസിനും ഓസീസിനുമെതിരായ ടി-20 പരമ്പരകളില്‍ നിന്ന് പുറത്ത്

മൂംബൈ: മഹേന്ദ്ര സിംഗ് ധോനിയെന്ന പ്രതിഭാശാലിയായ ക്രിക്കറ്ററുടെ യുഗം അവസാനിക്കുന്നുവെന്ന് സൂചന നല്‍കി വിന്‍ഡീസിനും ഓസീസിനുമെതിരായ ടി-20 ടീമിനെ പ്രഖ്യാപിച്ച് സെലക്ടര്‍മാര്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ധോനി. സമീപകാലത്ത് ബാറ്റുകൊണ്ട് കൂടുതലൊന്നും ധോനിക്ക് കഴിയാതിരുന്നത് വിനയായി. അതേസമയം ധോനിക്ക് പകരക്കാരനെ കണ്ടെത്തുന്നതിന്റെ ഭാഗമാണ് പുറത്താക്കല്‍ നടപടിയെന്നാണ് സെലക്ടര്‍മാരുടെ വിശദീകരണം.

ട്വന്റി 20യില്‍ ധോണി യുഗത്തിന്റെ അവസാനമല്ല ഇതെന്ന് ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ഷന്‍ കമ്മറ്റിയംഗം എം.എസ്.കെ. പ്രസാദ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ധോനിയുടെ സമീപകാലത്തെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തതല്ല. 2006 ഡിസംബറില്‍ ദേശീയ ജഴ്‌സിയില്‍ ധോണി അരങ്ങേറിയ ശേഷം ഇന്ത്യ കളിച്ച 104 ട്വന്റി20 മല്‍സരങ്ങളില്‍ 93ലും ധോണി ടീമില്‍ അംഗമായിരുന്നു. ഇക്കാലയളവില്‍ 127.00 സ്‌ട്രൈക്ക് റേറ്റില്‍ 1487 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. ബാറ്റിംഗില്‍ ധോനി യുഗം അവസാനിച്ചതായി നേരത്തെ സുനില്‍ ഗവാസ്‌കറും വ്യക്തമാക്കിയിരുന്നു.

ഐ.പി.എല്‍ ഹീറോ ഋഷഭ് പന്താണ് വിന്‍ഡീസിനും ഓസീസിനും എതിരായ പരമ്പരകളില്‍ ധോണിക്കു പകരം വിക്കറ്റിന് പിന്നിലെത്തുക. മികച്ച ഫോമിലുള്ള ദിനേശ് കാര്‍ത്തിക്കും ടീമിലുണ്ട്. പക്ഷേ പന്തിന് അവസരം നല്‍കാനാണ് സാധ്യതയെന്നാണ് സെലക്ടര്‍മാര്‍ സൂചന നല്‍കുന്നത്. ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച നാല് ടി-20 മത്സരങ്ങളില്‍ നിന്ന് കാര്യമായി ഒന്നും ചെയ്യാന്‍ പന്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ വരാന്‍ പോകുന്ന പരമ്പര യുവതാരത്തിന് നിര്‍ണായകമാണ്.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ്കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാസ് നദിം. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ നയിക്കാന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോള്‍, സ്പിന്നര്‍ ഷഹബാസ് നദിം പുറത്താകും.