ആശങ്ക വേണ്ട, മുഹമ്മദ് സലാഹ് ലോകകപ്പില്‍ കളിക്കും

ഇന്നലെ നടന്ന ലിവര്പൂള്-റയല് മാഡ്രിഡ് മത്സരത്തിനിടെ തോളെല്ലിന് പരിക്കേറ്റ ഈജിപ്ഷ്യന് സൂപ്പര് ഫോര്വേഡ് മുഹമ്മദ് സലാഹ് ലോകകപ്പിനിറങ്ങുമെന്ന് ഈജിപ്ത് നാഷണല് ഫുട്ബോള് ഫെഡറേഷന്. ലിവര്പൂളിലെ വിദഗ്ദ്ധ ഡോക്ടര്മാര് നല്കിയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. എത്രനാള് താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള് ലഭ്യമായിട്ടില്ല.
 | 

ആശങ്ക വേണ്ട, മുഹമ്മദ് സലാഹ് ലോകകപ്പില്‍ കളിക്കും

ഇന്നലെ നടന്ന ലിവര്‍പൂള്‍-റയല്‍ മാഡ്രിഡ് മത്സരത്തിനിടെ തോളെല്ലിന് പരിക്കേറ്റ ഈജിപ്ഷ്യന്‍ സൂപ്പര്‍ ഫോര്‍വേഡ് മുഹമ്മദ് സലാഹ് ലോകകപ്പിനിറങ്ങുമെന്ന് ഈജിപ്ത് നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ലിവര്‍പൂളിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ നല്‍കിയ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. എത്രനാള്‍ താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തോളെല്ലിന്റെ എക്‌സറേയില്‍ വീഴ്ചയില്‍ സംഭവിച്ച ചതവ് മാത്രമാണുള്ളത്. എല്ലുകള്‍ക്ക് പൊട്ടലുകളോ ബുദ്ധിമുട്ടുകളോ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തില്‍ റയലിന്റെ സെര്‍ജിയോ റാമോസായിരുന്നു മൈതാന മധ്യത്തില്‍ വെച്ച് സലാഹിനെ വീഴ്ത്തിയത്. തൊളെല്ലിടിച്ച് താഴെ വീണ സലാഹ് കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്.

ആശങ്ക വേണ്ട, മുഹമ്മദ് സലാഹ് ലോകകപ്പില്‍ കളിക്കും

സലാഹ് പുറത്തായതോടെ കളിയുടെ ആഥിപത്യം റയലിന് നേടിയെടുക്കാനും സാധിച്ചു. പരിക്ക് ഗുരുതരമാണെന്നാണ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് സ്ഥിരീകരണം വരുകയായിരുന്നു. ലോകകപ്പില്‍ ഈജിപ്റ്റിന് വേണ്ടി ആദ്യമായിട്ടാണ് സലാഹ് പന്ത് തട്ടാനിറങ്ങുന്നത്. ജൂണ്‍ 15ന് ഉറുഗ്വയ്‌ക്കെതിരെയാണ് ഈജിപിറ്റിന്റെ ആദ്യ മത്സരം.